കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പ് : മുതിർന്ന സിപിഎം നേതാക്കൾക്കെതിരെ പാർട്ടി നടപടി, ഏരിയ സെക്രട്ടറിയെ മാറ്റി, രണ്ടു ജില്ലാ കമ്മിറ്റി അംഗങ്ങളെ തരം താഴ്ത്തി

ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ജാഗ്രത കുറവുണ്ടായി എന്ന വിലയിരുത്തലിൽ ഇരിങ്ങാലക്കുടയിലെ മുതിർന്ന സിപിഎം നേതാക്കൾക്കെതിരെ പാർട്ടി നടപടി. ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ സി പ്രേമരാജൻ തൽസ്ഥാനത്തുനിന്നും മാറ്റി, തൃശ്ശൂർ ജില്ലാ കമ്മിറ്റി യോഗത്തിലാണ് നടപടി.

മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി കെ ചന്ദ്രന് ഒരുവർഷത്തേക്ക് സസ്പെൻഷൻ. രണ്ടു ജില്ലാ കമ്മിറ്റി അംഗങ്ങളെ ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ഉല്ലാസ് കളക്കാട്ട്, കെ ആർ വിജയ എന്നിവരെയാണ് ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയത്.

പ്രതികളായ മൂന്ന് ജീവനക്കാരെ പാർട്ടിയിൽനിന്ന് പുറത്താക്കി. ബാങ്ക് സെക്രട്ടറി സുനിൽ കുമാർ, ബിജു കരീം, ജിൽസ് എന്നിവരെയാണ് പുറത്താക്കിയത്. സഹകരണ ബാങ്ക് മുൻ ഭരണ സമിതി പ്രസിഡണ്ട് കെ കെ ദിവാകരനെയും പുറത്താക്കി.

നഷ്ടപെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലുള്ള ശക്തമായ നടപടിലേക്ക് പാർട്ടി നീങ്ങിയത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top