കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കുക -യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യംരാജ്

കരുവന്നൂർ : കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്നും കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത മുകുന്ദൻ്റെ മരണവുമായി ബന്ധപ്പെട്ട് ബിജു കരീം , സുനിൽകുമാർ, ജിൽസ്, ബിനോയ് എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ് എടുക്കണമെന്നും ഇത്രയും വലിയ തട്ടിപ്പിന് നേതൃത്വം നൽകിയ ഇടതുപക്ഷ നേതൃത്വത്തിൻ്റെ ബന്ധം അന്വേഷിക്കണമെന്നും യുവമോർച്ച തൃശ്ശൂർ ജില്ല കമ്മിറ്റി കരുവന്നൂർ സഹകരണ ബാങ്കിലേക്ക് നടത്തിയ മാർച്ച് ഉദ്‌ഘാടനം ചെയ്തു കൊണ്ട് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ് പറഞ്ഞു.

യുവമോർച്ച ജില്ലാ പ്രസിഡൻ്റ് സബീഷ് മരുതയ്യൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ ഹരി, ന്യുനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ് , ബിജെപി മണ്ഡലം പ്രസിഡൻ്റ് കൃപേഷ് ചെമ്മണ്ട, യുവമോർച്ച ജില്ലാ ഭാരവാഹികളായ ബാബു വലിയവീട്ടിൽ ,രഞ്ജിത്ത് , അനുമോദ് സി.എസ്, ശ്യം ജി, ജിതിൻ, അഖിൽ, ഷൈജു കുറ്റികാട്ട് തുടങ്ങിയവർ സംസാരിച്ചു.

Leave a comment

Top