വിദ്യാർത്ഥികൾക്ക് അനുമോദനവുമായി ജവഹർ ബാല വിഹാർ

മാപ്രാണം : ജവഹർ ബാലവിഹാർ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ മാപ്രാണത്ത് യൂണിറ്റ് ഒന്ന് ,രണ്ടിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരെയും ,ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു . ചടങ്ങ് മുൻസിപ്പൽ കൗൺസിലർ എം.ആർ ഷാജു ഉദ്ഘാടനം ചെയ്തു ,സംസ്ഥാന പ്രസിഡൻ്റ് പി.ബി സത്യൻ അധ്യക്ഷത വഹിച്ചു .ജില്ല പ്രസിഡൻ്റ് ആൻ്റോ തൊറയൻ ,മഞ്ചു ടീച്ചർ ,ബാബു താഴത്തു വീട്ടിൽ ,അനുഷ, അനുപമ ,ആവണി, അഭിനവ്, ആദർശ് എന്നിവർ ചടങ്ങിൽ സംസാരിച്ചു . അമൽ ,അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.

Leave a comment

Top