കൂടൽമാണിക്യം കുട്ടൻ കുളം മതിൽ പുനർ നിർമ്മിക്കാത്തത്തിൽ യുവമോർച്ച പ്രതിഷേധ മതിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം കുട്ടംകുളം മതിൽ തകർന്ന് മെയിൻ റോഡ് തള്ളി പോകാറായി അത്യ അപകടവാസ്ഥയിൽ ആയിട്ട് 6 മാസം പിന്നിട്ടീട്ടും പുനർ നിർമ്മിക്കാത്ത ദേവസ്വം ഭരണസമിതിക്കെതിരെ യുവമോർച്ച പ്രതിഷേധ മതിൽ സംഘടിപ്പിച്ചു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്‌ഘാടനം ചെയ്തു. പ്രതിക്ഷേധ മതിലിന് യുവമോർച്ച മണ്ഡലം പ്രസിഡണ്ട് കെ.പി മിഥുൻ അദ്ധ്യക്ഷത വഹിച്ചു.

2019 ലെ ബഡ്ജറ്റിൽ കുട്ടൻകുളം മതിൽ നിർമ്മാണത്തിന് 10 കോടി അനുവദിച്ചെന്ന് പറഞ്ഞ് പത്രസമ്മേളനം നടത്തിയ ദേവസ്വം ചെയർമാൻ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു . മതിൽ തകർന്ന് വീണ അന്ന് അടിയന്തിരമായി പുനർ നിർമ്മിക്കണമെന്ന പ്രതിഷേധവുമായി ബിജെപി രംഗത്ത് വന്നിരുന്നു. ബി ജെ പി കൗൺസിലർമാർ മുൻസിപാലിറ്റിയിൽ അടിയന്തിര പ്രമേയം അവതരിപ്പിക്കുകയും ചെയ്യ്തിരുന്നു.ഏറെ തിരക്കുള്ള കൂടൽമാണിക്യം – കാട്ടൂർ റോഡ് എപ്പോൾ വേണമെങ്കിലും തകർന്ന് വീണ് കുളത്തിൽ വീഴാവുന്ന സാഹചര്യം നിലനിൽക്കുന്നു.

യുവമോർച്ച ജില്ല ഉപാദ്യക്ഷൻ ശ്യാംജി മാടത്തിങ്കൽ, ബിജെപി ജന.സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, മുൻസിപൽ പ്രസിഡന്റ് സന്തോഷ് ബോബൻ, യുവമോർച്ച ജന സെക്രടറി ജിനു ഗിരിജൻ, ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് സുനിൽ തളിയപറമ്പിൽ, കൗൺസിലർമാരായ സ്മിത കൃഷണകുമാർ, അമ്പിളി ജയൻ,യുവമോർച്ച നേതാക്കളായ ജയൻ, സ്വരൂപ്, സന്ദീപ്, സുഖിൻ, രനുദ് എന്നിവർ പ്രതിഷേധ മതിലിൽ പങ്കെടുത്തു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top