നവീകരണം പൂർത്തിയാക്കിയ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരകവാടം സമർപ്പണം ഞായറാഴ്ച വൈകീട്ട് 6:30 ന്

ഇരിങ്ങാലക്കുട : നവീകരണ പ്രവർത്തികൾ പൂർത്തിയായ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരകവാടം സമർപ്പണം ജൂലായ് 25 ഞായറാഴ്ച വൈകീട്ട് 6:30 ന് നടക്കും. ചടങ്ങ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അദ്ധ്യക്ഷത വഹിക്കും. ഐ.സി.എൽ ഫിൻകോർപ് ആണ് നവീകരണ പ്രവർത്തികൾ ഏറ്റെടുത്ത് നടത്തിയത്.

ഫസാഡ് ലൈറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് കേരളത്തിലെ ആദ്യത്തെ സംരംഭമാണ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ഈ സ്ഥിരം ഗോപുരകവാട ദീപാലങ്കാരം. ഇതിനു പുറമെ കിഴക്കേ ഗോപുരകവാടത്തിനു മുൻവശം പൂർണമായും ടൈലുകൾ വിരിച്ചിട്ടുണ്ട്. അലങ്കര വിളക്ക് കാലുകളും സ്ഥാപിച്ചിട്ടുണ്ട് .

സമർപ്പണ ചടങ്ങുകളെ തുടർന്ന് പട്ടാഭിഷേകം കഥകളി ഉണ്ടായിരിക്കും. ഗോപുര സമർപ്പണ ചടങ്ങുകൾ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ 6:30 മുതൽ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട് CLICK TO WATCH LIVE NOW

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top