പ്രതിവാര പുസ്തക ചർച്ചയിൽ ഇരിങ്ങാലക്കുട മാന്വൽ ചർച്ച ചെയ്തു

ഇരിങ്ങാലക്കുട : സംഗമസാഹിതിയുടെ പ്രതിവാര പുസ്തക ചർച്ചയിൽ നിശാഗന്ധി ഇരിങ്ങാലക്കുട പ്രസിദ്ധീകരിച്ച ഇരിങ്ങാലക്കുട മാന്വൽ എന്ന ബൃഹദ് ഗ്രന്ഥം ചർച്ച ചെയ്യപ്പെട്ടു. രാജേഷ് തെക്കിനിയേടത്ത് മോഡറേറ്ററായിരുന്നു.

ഇരിങ്ങാലക്കുടയുടെ ഇന്നലെകളെയും ഇന്നിനെയും ഒരുപോലെ കണ്ടെടുത്ത് രേഖപ്പെടുത്തിയ ഒരു ബൃഹദ് ഗ്രന്ഥമാണ് ഇരിങ്ങാലക്കുട മാന്വൽ. ഒരു പ്രദേശത്തിലെ വിസ്മരിക്കപ്പെട്ടു പോയേക്കാവുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പിൽക്കാലത്തേക്കു വേണ്ടിയുള്ള അടയാളപ്പെടുത്തൽ കൂടിയാണ് ഈ പുസ്തകം. ചരിത്രപരമായി ഒരുപാട് പ്രാധാന്യം ഈ പുസ്തകം നേടുന്നത് വരും കാലങ്ങളിൽ നമുക്ക് കാണാം.

വലിയ ഒരു ടീം ഏറെക്കാലം പണിപ്പെട്ട് തയ്യാറാക്കിയ ഈ പുസ്തകം ഗവേഷകർക്കും ചരിത്രകാരന്മാർക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഭാവിയിൽ ഒരു മുതൽക്കൂട്ടാവുമെന്ന കാര്യത്തിൽ സംശയമില്ല. ഒരു നാടിന്റെ ചരിത്രവും ഭൂമിശാസ്ത്രവും സാംസ്കാരിക പശ്ചാത്തലവും ഇത്ര വിശദമായി രേഖപ്പെടുത്തിയിട്ടുള്ള പുസ്തകങ്ങൾ മലയാളത്തിലുണ്ടോ എന്ന് സംശയമാണെന്ന് പുസ്തകം പരിചയപ്പെടുത്തിയ അരുൺ ഗാന്ധിഗ്രാം അഭിപ്രായപ്പെട്ടു.

ഈ ലോകം സാധാരണക്കാർക്കും പാർശ്വവൽകൃതർക്കും കൂടി അവകാശപ്പെട്ടതാണെന്നും അതുകൊണ്ട് ചരിത്രം അവരുടേതു കൂടിയാണെന്നും നിശാഗന്ധി മാന്വൽ ചെയർമാൻ അഡ്വ. എം എസ് അനിൽകുമാറും ഇരിങ്ങാലക്കുട മാന്വലിനെ വ്യത്യസ്തമാക്കുന്നത് ചരിത്രത്തിന്റെ വീണ്ടെടുക്കലും പുതുക്കലും ഓർമ്മപ്പെടുത്തലുകളുമാണെന്ന് എഡിറ്റർ ജോജി ചന്ദ്രശേഖരനും പറഞ്ഞു.

രാധാകൃഷ്ണൻ വെട്ടത്ത് അധ്യക്ഷനായ ചടങ്ങിൽ സനോജ് രാഘവൻ സ്വാഗതവും ദിനേഷ് കെ.ആർ നന്ദിയും പറഞ്ഞു. തുമ്പൂർ ലോഹിതാക്ഷൻ,കാട്ടൂർ രാമചന്ദ്രൻ, ശ്രീല വി വി, അനീഷ് ഹാറുൺ റഷീദ്, പി എൻ സുനിൽ, സിന്റിസ്റ്റാൻലി, രതി കല്ലട, മനു കൊടകര, ഷെറിൻ അഹമ്മദ്, ബിന്ദു വിനോദ്, കൃഷ്ണകുമാർ മാപ്രാണം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കവി പി എൻ സുനിൽ ഇരിങ്ങാലക്കുടയെക്കുറിച്ച്‌ എഴുതി ആലപിച്ച കവിതയോടെയായിരുന്നു ചർച്ചക്ക് തുടക്കം കുറിച്ചത്..

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top