വായ്പാ തട്ടിപ്പ് പരാതി – കാറളം സർവീസ് ബാങ്കിന്‍റെ വിശദീകരണം

കാറളം : വായ്പാ തട്ടിപ്പ് പരാതിക്കെതിരെ കാറളം സർവീസ് സഹകരണ ബാങ്ക് വിശദീകരണക്കുറിപ്പ് ഇറക്കി. ബാങ്കിന് എതിരെയുള്ള അപവാദപ്രചരണം നിർത്തണമെന്ന് പ്രസിഡണ്ട് ആവശ്യപ്പെട്ടു. ഇത്തരത്തിൽ ഒരു പരാതി ഇതുവരെ ബാങ്കിനും ലഭിച്ചിട്ടില്ലെന്നും, കോടതിയിലെത്തി അന്വേഷിച്ചപ്പോഴാണ് പരാതിയെപ്പറ്റി വിവരം ലഭിച്ചതെന്ന് ബാങ്ക് പ്രസിഡന്‍റ് പത്രക്കുറിപ്പിൽ പറയുന്നു.

ബാങ്കിന്‍റെ വിശദീകരണം ഇങ്ങനെ : മാധ്യമപ്രവർത്തകർ ഇത്തരത്തിൽ ഒരു കോടതി ഉത്തരവ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ മാത്രമേ ഇക്കാര്യങ്ങൾ ബാങ്ക് അറിഞ്ഞിട്ടുള്ളൂ. അതിനുശേഷം കോടതിയിൽ അന്വേഷിച്ചു ചെന്നപ്പോൾ 2021 ജൂലൈ 13 പരാതിക്കാരി ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയതായി കണ്ടു. പരാതിക്കാരിയുടെ സഹോദരൻ ഇവരുടെ വീടും പറമ്പും കാറളം സർവീസ് സഹകരണ ബാങ്കിൽ പണയം വെച്ച് ഈ പണം കൈപ്പറ്റിയത്തിനു ശേഷം തിരിച്ചടച്ചിലെന്നും, തിരിച്ചടക്കാത്ത അതിനെ തുടർന്നു കാട്ടൂർ പോലീസിൽ പരാതി നൽകിയപ്പോൾ അത് സ്വീകരിച്ചില്ലെന്നും കാട്ടിയായിരുന്നു കോടതിയിൽ പരാതി നൽകിയത്.

ഈ പരാതിയിൽ പോലീസിനോട് പരാതി അന്വേഷിച്ച് നടപടി എടുക്കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത് എന്നാണ് ബാങ്ക് മനസ്സിലാക്കിയിട്ടുള്ളത് എന്ന് ബാങ്ക് പ്രസിഡന്റ് പറയുന്നു. പരാതിയിൽ പറയുന്ന ഭൂമി കാറളം സഹകരണ ബാങ്കിൽ പണയത്തിലാണ് എന്നതിനാലാണ് ബാങ്കിന്‍റെ സെക്രട്ടറിയെയും പ്രസിഡണ്ടിനെയും പ്രതിപ്പട്ടികയിൽ ഇവർ ചേർത്തിട്ടുള്ളത്.

ഈ പരാതിയിൽ പറയുന്ന വായ്പയിൽ 5 സെന്റ് സ്ഥലം അല്ല, കിഴുത്താണി കാട്ടൂർ റോഡിൽ 13 സെന്റ് സ്ഥലവും ഇരുനില വീടും ആണ് പണയം വെച്ചത്. 2014 ഡിസംബർ 30ന് 20 ലക്ഷം രൂപയാണ് വായ്പ എടുത്തത്. ഇക്കാര്യങ്ങളെല്ലാം നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് ബാങ്ക് സ്വീകരിച്ചത്. ഇപ്പോൾ തിരിച്ചടവ് മുടങ്ങിയ മൂലം എ ആർ സി ഫയൽ ചെയ്തു ഇപി നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്.

ഇതുസംബന്ധിച്ച് ഇതുവരെയും ഒരു അന്വേഷണ ഏജൻസിയും ബാങ്കിനോട് ഒരു വിവരവും തിരക്കിയിട്ടില്ല. ഏത് അന്വേഷണത്തോടും നിയമാനുസരണം കാറളം സർവീസ് സഹകരണ ബാങ്ക് സഹകരിക്കുന്നതാണ്.

എന്നാൽ ഈ വസ്തുതകൾ മനസ്സിലാക്കാതെ നല്ല നിലയിൽ പ്രവർത്തിക്കുന്ന കാറളം സർവീസ് സഹകരണ ബാങ്കിന് എതിരായി രാഷ്ട്രീയ എതിരാളികൾ നടത്തുന്ന അപവാദപ്രചരണം തള്ളിക്കളയണമെന്നും ബാങ്ക് പ്രസിഡണ്ട് കെ എസ് ബാബു ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top