കാറളം സർവ്വീസ് സഹകരണ ബാങ്കിലും വായ്പ തട്ടിപ്പ് എന്ന് പരാതി – ഹെഡ് ഓഫീസിന് മുൻപിൽ ബിജെപി പ്രതിഷേധ സമരം

കാറളം : കാറളം സർവീസ് സഹകരണ ബാങ്കിൽ അഞ്ച് ലക്ഷം വായ്പയുടെ മറവിൽ 20 ലക്ഷം വായ്പയെടുത്തു തട്ടിപ്പ് എന്ന് പരാതി, വഞ്ചനക്കെതിരെ കേസെടുക്കുവാൻ കോടതി ഉത്തരവിട്ടു. ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ ബിജെപി പ്രതിഷേധ സമരം സംഘടിപ്പിച്ചു.

5 ലക്ഷം രൂപ വായ്പയുടെ മറവിൽ 20 ലക്ഷം രൂപ താണിശ്ശേരിയിലുള്ള 76 വയസ്സുള്ള സ്ത്രീയുടെ വ്യാജ ഒപ്പിട്ട് മറ്റൊരാൾക്ക് നൽകുകയായിരുന്നു. വൻ തുകയുടെ ജപ്തി നോട്ടീസ് കിട്ടിയപ്പോഴാണ് ഇവർ ഈ തട്ടിപ്പ് മനസ്സിലാക്കിയത്. ഇവർ ഇരിങ്ങാലക്കുട ബഹു:മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്യുകയും, കോടതി ഈ തട്ടിപ്പിനും വഞ്ചനക്കുമെതിരെ കേസെടുക്കുവാൻ ഉത്തരവിട്ടിരിക്കുന്നു.

ഇത്തരത്തിൽ നിരവധി തിരിമറികളും തട്ടിപ്പുകളും വര്ഷങ്ങളായി സി പി എം ഭരിക്കുന്ന ഈ ബാങ്കിൽ നടന്നീട്ടുണ്ട് എന്ന് ബി ജെ പി ആരോപിക്കുന്നു. ഇതിന് നേതൃത്വം നല്കിയ ബാങ്ക് പ്രസിഡണ്ട് അടക്കമുള്ള ഭരണസമിതി അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ബാങ്കിലെ മുഴുവൻ ഇടപാടുകളും അന്വേഷണ വിധേയമാക്കണമെന്നും ബിജെപി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

പ്രതിഷേധ സമരത്തിൽ ബി ജെ പി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് രതീഷ് കുറുമാത്ത് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്‌ഘാടനം ചെയ്തു. ജില്ല കമ്മറ്റിയംഗം പാറയിൽ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി രമേശ് ചന്ദ്രൻ, വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കോവിൽ പറമ്പിൽ, വാർഡ് മെമ്പർമാരായ അജയൻ തറയിൽ, സരിത വിനോദ്, കമ്മറ്റിയംഗം രവി മുടിലിക്കര,കർഷക മോർച്ച പഞ്ചായത്ത് പ്രസിഡണ്ട് രാജൻ,അനിൽ കുഞ്ഞിലിക്കാട്ടിൽ, പ്രദീപ്, പ്രിൻസ്,കണ്ണൻ എന്നിവർ നേതൃത്വം നല്കി.

related news : വായ്പാ തട്ടിപ്പ് പരാതിക്കെതിരെ കാറളം സർവീസ് സഹകരണ ബാങ്ക് വിശദീകരണക്കുറിപ്പ് ഇറക്കി. ബാങ്കിന് എതിരെയുള്ള അപവാദപ്രചരണം നിർത്തണമെന്ന് പ്രസിഡണ്ട്

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top