കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്റർ സോൺ വോളിബോൾ – സെന്‍റ് ജോസഫ് കോളേജ് ചാമ്പ്യന്മാരായി

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിേവഴ്സിറ്റി വനിത ഇന്റർ സോൺ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജ് ചാമ്പ്യന്മാരായി. കാലിക്കറ്റ് യൂണിേവഴ്സിറ്റി ചാമ്പ്യൻ ഷിപ്പുകളിൽ നാല്പത്തിമൂന്നാം തവണയാണ് ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളേജ് ചാമ്പ്യൻമാരാകുന്നത്. ഫൈനലിൽ സെന്‍റ് മേരീസ് സുൽത്താൻ ബത്തേരിയ നേരിട്ടുള്ള സെറ്റുകൾക്ക് (25-15, 25-11, 25-16) തോൽപിച്ചാണ് സെന്‍റ് ജോസഫ് കോളേജ് ചമ്പ്യാന്മാരായത്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ നൈപുണ്യ കറുകുറ്റി, സി.പി.ഇ കാലിക്കറ്റ് യുണിവേഴ്സിറ്റിയെ തോല്പിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് സെന്‍റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ ഡോ.സി.ആശ തെരേസ് ട്രോഫികൾ സമ്മാനിച്ചു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top