നവരസസാധനയുടെ അറുപതാമത് ശില്‍പ്പശാല ‘നവരസവജ്രമുദ്ര’ ഇരിങ്ങാലക്കുട നടനകൈരളി ആഘോഷിക്കുന്നു

ഇരിങ്ങാലക്കുട : ഭാരതീയ അഭിനയപരിശീലന സമ്പ്രദായങ്ങളിൽ വേരൂന്നി പ്രത്യേകിച്ചും കൊടുങ്ങല്ലൂര്‍ കളരിയില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെ നിലനിന്ന സ്വരവായു എന്ന അത്യപൂര്‍വ അഭിനയ സങ്കേതത്തില്‍ അന്വേഷണങ്ങള്‍ നടത്തി കൂടിയാട്ടം ആചാര്യൻ വേണുജി രൂപം നല്‍കിയ നവരസസാധനയുടെ അറുപതാമത് ശില്‍പ്പശാല നവരസവജ്രമുദ്ര എന്ന പേരില്‍ ഇരിങ്ങാലക്കുട നടനകൈരളി ആഘോഷിക്കുന്നു. ബാലരാമഭാരതം എന്ന അപൂര്‍വ നാട്യകൃതിയുടെ രചയിതാവും ആട്ടക്കഥാകൃത്തുമായിരുന്ന ബാലരാമവര്‍മ്മ മഹാരാജാവിനാണ് ഈ ആഘോഷം സമര്‍പ്പിച്ചിരിക്കുന്നത്. സൂം ലിങ്ക് മാധ്യമത്തില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദ്ദേശീയ വെബിനാറും നാട്യോത്സവവും പ്രശസ്ത നാടക സംവിധായകയും ഡല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ മുൻ ഡയറക്ടറുമായ ഡോ. അനുരാധാ കപൂര്‍ ഉദ്ഘാടനം ചെയ്യുന്നു.

പ്രശസ്ത കൂടിയാട്ടം കലാകാരിയും നടനകൈരളിയുടെ ഡയറക്ടറുമായ കപിലാവേണു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നവരസസാധനയില്‍ പരിശീലനം നേടിയ ന്യൂമെക്സികോയിലെ തിയേറ്റര്‍ ഡയറക്ടര്‍ ഷെബാന കൊയല്‍ഹോ, കൊറിയോഗ്രാഫര്‍ എമ്മ ജാസ്റ്റര്‍ (യു.എസ്.എ.), ഭരതനാട്യം നര്‍ത്തകി കലൈമാമണി ഡോ. ശ്രീലത വിനോദ് എന്നിവര്‍ സംസാരിക്കു
ന്നു. പ്രശസ്ത കുച്ചിപ്പുഡി നര്‍ത്തകി റെഡ്ഡിലക്ഷമി, ഭരതനാട്യം നര്‍ത്തകിമാരായ അര്‍ച്ചനാഭട്ട് (മൈസൂര്‍), ജനനി സേതുനാരായണൻ (തമിഴ്നാട്) എന്നിവര്‍ നൃത്തപരിപാടികള്‍ അവതരിപ്പിക്കും. രമേശൻ നമ്പീശൻ ആശംസ നേരുന്നു. പരിപാടികള്‍ കാണുവാൻ താല്‍പ്പര്യമുളളവര്‍ abhinayakairali@gmail.com. എന്ന വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ് .

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top