പെഗാസസ് ഫോൺ ചോർത്തൽ – എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം

ഇരിങ്ങാലക്കുട : പെഗാസസ് ഫോൺ ചോർത്തൽ കേന്ദ്ര സർക്കാർ രാജ്യ ദ്രോഹികൾ എന്ന മുദ്രാവാക്യം ഉയർത്തി എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം സ: കെ.സി ബിജു സമരം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് പി.എസ് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ച സമരത്തിൽ ജില്ലാ എകസിക്യൂട്ടീവ് അംഗം എ.എസ് ബിനോയ്, സി.പി.ഐ മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി എൻ.കെ ഉദയപ്രകാശ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

മണ്ഡലം സഹഭാരവാഹികളായ ടി.കെ സതീഷ്, കെ.പി കണ്ണൻ, എക്സിക്യൂട്ടീവ് അംഗം മിഥുൻപോട്ടക്കാരൻ, മണ്ഡലം കമ്മിറ്റി അംഗം സുനിൽകുമാർ എന്നിവർ സമരത്തിന് നേതൃത്വം നൽകി. ണ്ഡലം സെക്രട്ടറി ടി.വി വിബിൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ശ്യാംകുമാർ പി.എസ് നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top