കല്ലംകുന്ന് സഹകരണ ബാങ്ക് സുവർണ ജൂബിലി മന്ദിര ഉദ്ഘാടനം നിർവ്വഹിച്ചു

നടവരമ്പ് : ആധുനിക രീതിയിൽ സജ്ജീകരിച്ച കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്‌ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു.

നീതി മെഡിക്കൽ ഷോപ്പ്, സഹകരണ സൂപ്പർമാർക്കറ്റ്, ഹോൾസെയിൽ സെക്ഷൻ, കോൺഫ്രൻസ് ഹാൾ കൂടാതെ കേരള ചിക്കൻ കൗണ്ടർ, ഫിഷ് കൗണ്ടർ തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും ഉൾപെട്ടതാണീ മന്ദിരം.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. ബാങ്ക് പ്രസിഡൻറ് യു പ്രദീപ് മേനോൻ സ്വാഗതവും സെക്രട്ടറി ഗണേഷ് കുമാർ നന്ദിയും പറഞ്ഞു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജയലക്ഷ്മി വിനയചന്ദ്രൻ, പഞ്ചായത്ത് പ്രസിഡണ്ട് ധനീഷ്, ജെ.ആർ മോഹൻ ജോസഫ് , തൃശ്ശൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതാ ചന്ദ്രൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top