കരുവന്നൂർ ബാങ്ക് ചെയ്തത് വലിയ തെറ്റ്, തട്ടിപ്പ് നടത്തിയവർ ഏതു രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരാണെങ്കിലും നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

കരുവന്നൂർ സഹകരണ ബാങ്ക് ചെയ്തത് വലിയ തെറ്റാണെന്നു മഖ്യമന്ത്രി പിണറായി വിജയൻ, ഈ കാര്യം വളരെ ഗൗരവകരമായി സർക്കാർ എടിത്തിട്ടുണ്ട്, അതിനാലാണ് ഭരണസമിതി പിരിച്ചുവിട്ട നടപടിയെടുത്തത്. അന്വേഷണം സ്പെഷ്യൽ ടീമിനെ വച്ചാണ് പുരോഗമിക്കുന്നത്.

തട്ടിപ്പ് നടത്തിയവർ ഏതു രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരാണെങ്കിലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഇത് സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടിയായി വ്യക്തമാക്കി. സഹകരണ മേഖല ഏറ്റവും വിശ്വാസമാർജ്ജിച്ച മേഖലയാണ്. ഇത്തരം തെറ്റുകൾ ചെയ്തവർക്കെതിരെ എന്നും ശക്തമായ നടപടികൾ ഉണ്ടായിട്ടുണ്ടെന്നും, സഹകരണ മേഖലയുടെ വിശ്വാസം ഉയർത്തിപിടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top