മുതിർന്ന പൗരന്മാരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമം ഉപേക്ഷിക്കുക – ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജന്റ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയിൽനിന്ന് മുതിർന്ന പൗരന്മാരെ ഒഴിവാക്കുന്ന ശ്രമത്തിന്റെ ഭാഗമായി ഏജന്റ്സ് ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുകയും, അത് വഴി റിസ്ക് ഒഴിവാക്കാനുള്ള കച്ചവട തന്ത്ര ശ്രമം കമ്പനികൾ ഉപേക്ഷിക്കുക, കോവിഡ് കാലഘട്ടത്തിലും തുടരുന്ന ഏജന്റ്സ് ടാർജറ്റ് ഒഴിവാക്കുക, വെട്ടികുറച്ച ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ സ്വകാര്യവൽക്കരിക്കുന്ന വികലമായ നയം തിരുത്തുക,എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണ്ണ സമരങ്ങളുടെ ഭാഗമായി തൃശൂർ ജില്ലയിലെ യുണൈറ്റഡ് ഇന്ത്യ, ന്യൂ ഇന്ത്യ എന്നീ കമ്പനികളുടെ മേധാവികളുടെ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ സമരങ്ങൾ നടന്നു. യുണൈറ്റഡ് ഇന്ത്യ തൃശൂർ ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന സമരം സംസ്ഥാന കമ്മിറ്റി ട്രഷറർ ടി. ആർ. അഖിലേഷ് ഉദ്‌ഘാടനം ചെയ്തു, ബ്രാഞ്ച് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു,

ന്യൂ ഇന്ത്യ തൃശൂർ ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന സമരം സംസ്ഥാന ജോയിന്റ് സെക്രട്ടറി പി. വിജയകുമാർ ഉദ്‌ഘാടനം ചെയ്തു, ജില്ലാ ട്രഷറർ ജോജു വർക്കി അദ്ധ്യക്ഷത വഹിച്ചു, യുണൈറ്റഡ് ഇന്ത്യ ചാലക്കുടി ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന സമരം ജില്ലാ പ്രസിഡന്റ് വർദ്ധനൻ പുളിക്കൽ ഉദ്‌ഘാടനം ചെയ്തു, ജില്ലാ എക്സിക്യൂട്ടീവ് അംഗം രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു, ന്യൂ ഇന്ത്യ ചാലക്കുടി ബ്രാഞ്ചിനു മുന്നിൽ നടന്ന സമരം ജില്ലാ വൈസ് പ്രസിഡന്റ് വി. പി. ജോസഫ് ഉത്ഘാടനം ചെയ്തു,ബ്രാഞ്ച് സെക്രട്ടറി പി. സി.സൈജു അദ്ധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ ഭാരവാഹികളായ മിനി ആവോക്കാരൻ, പി. എ. ജോസഫ്, പ്രിയ, ജിൽസൺ, സി. പി. നാരായണൻ, ശ്രീനിവാസൻ, ലാജി,ബോബി സാനി, വി. വി. ഉണ്ണികൃഷ്ണൻ, ജോർജ്, ശിവരാമൻ ഗീത മുരളി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top