കൊടകര കള്ളപ്പണ കവർച്ച കേസ് – ഇരിങ്ങാലക്കുട കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു

ഇരിങ്ങാലക്കുട : കൊടകര കള്ളപ്പണ കവർച്ച കേസിൽ ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വെള്ളിയാഴ്ച 3:30 ന് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. 625 പേജുകളുള്ള കുറ്റപത്രത്തിൽ 22 പ്രതികളും 219 സാക്ഷികളാണുള്ളത്.

കേസിൽ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഏഴാം സാക്ഷിയും എം ഗണേശൻ ഒൻപതാം സാക്ഷിയുമാണ്. കെ സുരേന്ദ്രന്റെ മകനും സാക്ഷിയാണ്. ചോദ്യം ചെയ്ത എല്ലാ ബിജെപി നേതാക്കളും സാക്ഷികൾ ആണെന്ന് അന്വേഷണസംഘം.

പണം കർണാടകയിൽ നിന്ന് അനധികൃതമായി കൊണ്ടുവന്നതെന്ന് കുറ്റപത്രത്തിൽ. പണം ഇനിയും കണ്ടെത്താൻ ഉണ്ടെന്നും, തെരഞ്ഞെടുപ്പ് അട്ടിമറി നടന്നു എന്ന് പരിശോധിക്കണമെന്നും കുറ്റപത്രത്തിൽ. ഇതിൽ 19 ബിജെപി നേതാക്കൾ സാക്ഷികളാണ് ഇ.ഡി. അന്വേഷണത്തിനും ശുപാർശയുണ്ട്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top