കാലിക്കറ്റ്‌ സർവ്വകലാശാല പുരുഷ വിഭാഗം സോഫ്റ്റ്‌ ടെന്നീസ് ഇന്റർ സോൺ മത്സരം – ക്രൈസ്റ്റ് കോളേജ് ജേതാക്കൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടത്തിയ കാലിക്കറ്റ്‌ സർവ്വകലാശാല പുരുഷ വിഭാഗം സോഫ്റ്റ്‌ ടെന്നീസ് ഇന്റർ സോൺ മത്സരത്തിൽ ക്രൈസ്റ്റ് കോളേജ് ജേതാക്കളായി. മുൻ ചാമ്പ്യൻമാരായ പി.എസ്.എം .ഓ കോളേജ് തിരുരങ്ങാടിയെ 5-0 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളേജ് കിരീടം നേടിയത്. എം.എ. എം.ഓ കോളേജ് മുക്കം മൂന്നാം സ്ഥാനവും എം.ഇ.എസ് കോളേജ് മമ്പാട് നാലാം സ്ഥാനവും നേടി. സിംഗിൾസ് മത്സരത്തിൽ ക്രൈസ്റ്റ് കോളേജ് മൂന്നാം വർഷ ബികോം വിദ്യാർത്ഥിയായ ഷാരോൻ വി.തോമസ് ഒന്നാം സ്ഥാനവും പി.എസ്.എം .ഒ കോളേജിന്റെ അബ്ദുൽ ബാസിത് രണ്ടാം സ്ഥാനവും നേടി. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപറമ്പിൽ, സോഫ്റ്റ്‌ ടെന്നീസ് സംസ്ഥാന അസോസിയേഷൻ സെക്രട്ടറി ഷഫീക്, കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി കല്യാൺ എന്നിവർ സമ്മാനദാനം നിർവഹിച്ചു. 23ന് രാവിലെ ഒമ്പത് മണിമുതൽ വനിതാ വിഭാഗം മത്സരങ്ങൾ നടത്തപ്പെടും.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top