കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതിയുടെ ജപ്തിഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത മുകുന്ദന്‍റെ കുടുംബാംഗങ്ങളെ ബി.ജെ.പി സന്ദർശിച്ചു

ഇരിങ്ങാലക്കുട : കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതിയുടെ ജപ്തിഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത തളിയക്കാട്ടിൽ മുകുന്ദന്റെ വീട്ടിലെത്തി ബി.ജെ.പി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്കുമാർ കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു. ബാങ്കിന്റെ ഭീഷണി കൊണ്ട് മനംനൊന്താണ് മുൻ പഞ്ചായത്ത് മെമ്പറും ഉണ്ണായിവാരിയർ കലാനിലയം ഭരണ സമിതി അംഗം മുകുന്ദൻ(63) ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങൾ പ്രസിഡന്റിനോട് പറഞ്ഞു.

ഇരിങ്ങാലക്കുട ബി.ജെ.പി മണ്ഡലം പ്രസിഡൻ്റ് കൃപേഷ് ചെമ്മണ്ട, ജനറൽ സെക്രട്ടറിമാരായ വേണു മാസ്റ്റർ, ഷൈജു കുറ്റിക്കാട്ട്, കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഏ.ആർ അജിഘോഷ്, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് സബീഷ് മരുതയുർ, സുനിൽ തളിയപറമ്പിൽ, സന്തോഷ് ബോബൻ, അഖിലാഷ് വിശ്വനാഥൻ, വൈശാഖ്, ശ്യാംജി മാടത്തിങ്കൽ, സുരേഷ് തുടങ്ങിയവർ ഗൃഹസന്ദർശനവേളയിൽ ജില്ലാ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു. കരുവന്നൂർ സഹകരണ ബാങ്കിനെതിരേയും സി.പി.എം നേതാക്കൾക്കെതിരേയും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് അഡ്വ. കെ.കെ. അനീഷ്കുമാർ ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top