കരുവന്നൂർ സർവ്വീസ് ബാങ്കിന്‍റെ ജപ്തി ഭീഷണി നേരിട്ടതിൽ ആത്മഹത്യ ചെയ്ത സംഭവം – ബി.ജെ.പി പ്രതീകാത്മകമായി ശവപ്പെട്ടിയിൽ റീത്ത് വച്ച് പ്രതിഷേധം സംഘടിപ്പിച്ചു

കരുവന്നൂർ : കോടികളുടെ തട്ടിപ്പു നടത്തിയ സി.പി.എം നിയന്ത്രണത്തിലുള്ള കരുവന്നൂർ സർവ്വീസ് ബാങ്കിന്‍റെ ജപ്തി ഭീഷണി നേരിട്ടതിൽ ആത്മഹത്യ ചെയ്ത (മുകുന്ദൻ-63) സംഭവത്തിൽ
ഭരണ സമിതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ പ്രതീകാത്മകമായി ശവപ്പെട്ടിയിൽ റീത്ത് വച്ച് പ്രതിഷേധം സംഘടിപ്പിച്ചു. ജില്ല പ്രസിഡണ്ട് അഡ്വ: കെ.കെ അനീഷ്കുമാർ റീത്ത് സമർപ്പിച്ച് ഉദ്‌ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു.

കർഷകമോർച്ച സംസ്ഥാന ജന: സെക്രട്ടറി എ ആർ അജിഘോഷ്, മണ്ഡലം ജന:സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, യുവമോർച്ച ജില്ല പ്രസിഡണ്ട്‌ സബീഷ് മരുതയൂർ, വൈസ് പ്രസിഡണ്ട് സുനിൽ തളിയ പറമ്പിൽ, സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ, മുനിസിപ്പൽ പ്രസിഡണ്ട് സന്തോഷ് ബോബൻ, വൈസ് പ്രസിഡന്റുമാരായ സന്തോഷ് കാര്യാടൻ, ടി ഡി സത്യദേവ്, യുവമോർച്ച ജില്ല വൈസ് പ്രസിഡണ്ട് ശ്യാംജി, മൂർക്കനാട് കൗൺസിലർ മായ അജയൻ, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് കെ പി മിഥുൻ, ഭാരവാഹികളായ ജിനു ഗിരിജൻ, സ്വരൂപ് വി ആർ, ബി ജെ പി പ്രവർത്തകരായ ജോജൻ കൊല്ലാട്ടിൽ, സുരേഷ് എം വി എന്നിവർ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top