ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുവന്നൂർ സഹകരണ ബാങ്കിന് മുന്നിൽ ധർണ നടത്തി

കരുവന്നൂർ : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപകരുടെ പണം തട്ടിച്ചവർക്കെതിരെ നടപടി എടുക്കണം എന്നും ബാങ്ക് ഭരണ സമിതി പിരിച്ചു വിടണം എന്നും ആവശ്യപെട്ടു യൂത്ത് കോൺഗ്രസ് പൊറത്തിശേരി മണ്ഡലം പ്രവർത്തകർ പ്രതിഷേധ മാർച്ചും ധർണയും നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ അഡ്വ. ഒ.ജെ ജനീഷ് ധർണ ഉദ്‌ഘാടനം ചെയ്തു. ബാങ്ക് ഭരണ സമിതിയുടെ തട്ടിപ്പിന് ഇരയായ മുൻ പൊറത്തിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ അംഗം ടി എം മുകുന്ദൻ( 59) ഇന്ന് രാവിലെ ആത്മഹത്യ ചെയ്തു. പണം നഷ്ടപ്പെട്ടവർ, തട്ടിപ്പിന് ഇരയായവർ എന്നിങ്ങനെ ബാങ്കുമായി ബന്ധപ്പെട്ട നിരവധി ആളുകൾ ഇത്തരത്തിൽ ആത്മഹത്യയുടെ മുമ്പിൽ ആണ്. ഇനിയും ബാങ്ക് ഭരണ സമിതിയെ സംരക്ഷിക്കാൻ സഹകരണവകുപ്പ് ശ്രമം നടത്തുന്നത് അത്യന്തം ഹീനമാണ്.

ടി.എം മുകുന്ദൻ എന്ന സഹകാരി ബാങ്കിന്റെ ലോൺ തട്ടിപ്പിന്റെ ഇരയാണ്. ഐ എം ബി പി 50 ലക്ഷം ആണെന്നിരിക്കെ 80 ലക്ഷം രൂപ തിരിച്ചടക്കാൻ ആണ് അദ്ദേഹത്തിന് നോട്ടീസ് ലഭിച്ചത്. അദ്ദേഹം ബാങ്കിൽ നിന്നു എടുത്ത ലോൺ 20 ലക്ഷം മാത്രമാണെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ മരണത്തിനു ഉത്തരവാദികളായ ബാങ്ക് ഉദ്യോഗസ്ഥർക്കും, ഭരണ സമിതി അംഗങ്ങൾക്കും എതിരെ കൊലക്കുറ്റത്തിനു കേസ് എടുക്കണം എന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ അഡ്വ ഒ.ജെ ജനീഷ് ആവിശ്യപെട്ടു. യൂത്ത് കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റ്‌ ഷാന്റോ പള്ളിത്തറയുടെ അധ്യക്ഷതയിൽ. നിയോജകമണ്ഡലം പ്രസിഡന്റ്‌ വിപിൻ വെള്ളയത്ത്, ജില്ലാ സെക്രട്ടറി അസറുദ്ധീൻ കളക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. സമരത്തിൽ നിയോജക മണ്ഡലം ജന സെക്രട്ടറി മാരായ ലീഗ്സൺ, അഖിൽ, രജീഷ് എന്നിവരും യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ജോഫി, ഷാനവാസ്‌, സിന്റോ ആന്റോ, വിജീഷ്, സതീഷ്, റിന്റോ, ലിന്റോ എന്നിവർ പങ്കെടുത്തു. കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ്‌ റൈഹാൻ സ്വാഗതവും, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ശരത്ദാസ് നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top