കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുര സമർപ്പണം ജൂലൈ 25 ന് ഞായറാഴ്ച

ഇരിങ്ങാലക്കുട : ഐ.സി.എൽ ഫിൻകോർപ്പിന്റെ സ്പോൺസർഷിപ്പോടെ നവീകരണം പൂർത്തിയായ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരത്തിന്റെ സമർപ്പണം ജൂലൈ 25 ന് ഞായറാഴ്ച ജൂലൈ 25 ന് നടത്താൻ തീരുമാനിച്ചതായി ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ, ഐ.സി.എൽ ഫിൻകോർപ് സി.എം.ഡി കെ.ജി അനിൽകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ദേവസ്വം, പട്ടികജാതി- പട്ടിക വർഗ്ഗ പിന്നോക്ക വികസന പാർലിമെന്ററി കാര്യാ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ സമർപ്പണം നടത്തും. ഉന്നത വിദ്യാഭ്യാസ , സാമൂഹ്യ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അദ്ധ്യക്ഷത വഹിക്കും. പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നടത്തുന്ന ചടങ്ങുകൾ ഓൺലൈനിലൂടെ വീക്ഷിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തുമെന്നും ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അറിയിച്ചു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top