കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ വായ്പാ തട്ടിപ്പ് – ബി.ജെ.പി പ്രതിഷേധ ധർണ്ണ നടത്തി

കരുവന്നൂർ : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ 300 കോടിയുടെ വായ്പാ തട്ടിപ്പു നടത്തിയ സി.പിം.എം നേതാക്കളെ അറസ്റ്റ് ചെയ്യുക, തട്ടിപ്പിന്റെ ജില്ല സംസ്ഥാന ബന്ധം അന്വേഷിക്കുക, കേസന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കുക, സഹകരണ ബാങ്കുകളിലെ സി.പി.എം കള്ളപ്പണ ഇടപാടിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കരുവന്നൂർ സഹകരണ ബാങ്കിന്റെ ഹെഡ്ഓഫീസിനു മുൻപിൽ ബിജെപി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ബി.ജെ.പി ജില്ല പ്രസിഡണ്ട് അഡ്വ: കെ കെ അനീഷ്കുമാർ ധർണ്ണ ഉദ്‌ഘാടനം ചെയ്തു.

പ്രതിഷേധ ധർണ്ണയിൽ പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. ബിജെപി ന്യൂനപക്ഷമോർച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ്, കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അജിഘോഷ് എന്നിവർ സന്നിഹിതരായിരുന്നു. നിയോജകമണ്ഡലം ഭാരവാഹികളായ സുനിൽ തളിയപറമ്പിൽ, മനോജ് കല്ലിക്കാട്ട്, അമ്പിളി ജയൻ, ഷാജൂട്ടൻ, മുരളി സി.സി, അഖിലാഷ് വിശ്വനാഥൻ, സിന്ധു സുരേഷ്, ഇരിങ്ങാലക്കുട മുനിസിപ്പൽ പ്രസിഡന്റ് സന്തോഷ് ബോബൻ, വൈസ് പ്രസിഡണ്ട്മാരായ സന്തോഷ് കാര്യാടൻ, ടി ഡി സത്യദേവ്, എം വി സുരേഷ്, മഹിളാമോർച്ച ഭാരവാഹികളായ സരിത വിനോദ്, സുബിത ജയകൃഷ്ണൻ, കൗൺസിലർമാരായ ആർച്ച അനീഷ്, മായ അജയൻ എന്നിവർ നേതൃത്വം നൽകി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട് സ്വാഗതവും കെ.സി വേണുമാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top