സഹകാരികൾക്ക് അംഗസമശ്വാസ നിധിയിൽ നിന്നുള്ള ചികിത്സ ധനസഹായം മന്ത്രി ഡോ. ആർ. ബിന്ദു വിതരണം ചെയ്തു

മുകുന്ദപുരം : മുകുന്ദപുരം സർക്കിളിലെ 27 സംഘങ്ങളിലെ 554 അംഗങ്ങൾക്ക് അംഗസമാശ്വാസ നിധിയിൽ നിന്നുള്ള ചികിത്സാധനസഹായമായി 1കോടി 15 ലക്ഷം രൂപ ആദ്യഘട്ടം അനുവദിച്ചു . അംഗസമാശ്വാസ നിധിയുടെ വിതരണോദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. കാറളം – സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലളിത ബാലൻ അദ്ധ്യക്ഷത വഹിച്ചപ്പോൾ കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമപ്രേംരാജ്, മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി എന്നിവർ മുഖ്യ അഥിതികൾ ആയിരുന്നു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എസ് രമേഷ്, സംസ്ഥാന സഹകരണ യൂണിയൻ മെമ്പർ ലളിത ചന്ദ്രശേഖരൻ, മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) എം.സി അജിത്, മുകുന്ദപുരം അസിസ്റ്റന്റ് ഡയറക്ടർ കെ. ഡേവീസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കാറളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ് ബാബു സ്വാഗതവും ബാങ്ക് സെകട്ടറി വി.എ ആശ നന്ദിയും അർപ്പിച്ചു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top