യാത്രയയപ്പ് സമ്മേളനം നടത്തി

ഈ വർഷം സർവീസിൽ നിന്നും വിരമിച്ച ബോട്ടണി അദ്ധ്യാപകരെ തൃശൂർ ബോട്ടണി ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു. ഓൺലൈൻ ആയി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉന്നതവിദ്യാഭ്യാസകാര്യ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ബോട്ടണി അദ്ധ്യാപകരും പ്രിൻസിപ്പാളുമാരുമായ ജയലക്ഷ്മി എ. സി, ഉഷ വി., ബീന വി. എസ്, വിജയകുമാരി. സി, ബോട്ടണി ടീച്ചർ ആയ രമണി എ എന്നിവരെയാണ് ആദരിച്ചത്.

സുദീർഘമായ ഔദ്യോഗികജീവിതത്തിൽ ആർജിച്ചെടുത്ത കഴിവുകൾ, നഷ്ടമാകുന്ന പ്രകൃതിയോടുള്ള ജൈവബന്ധം തിരിച്ചുപിടിക്കുവാൻ ശിഷ്യഗണങ്ങൾക്ക് പ്രോത്സാഹനം നൽകുവാനും പ്രകൃതിയിലേക്ക് മടങ്ങിപ്പോകുവാനുമുള്ള ഊർജ്ജം പകരാനും വിനിയോഗിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. വിദ്യാലയങ്ങളിൽ പരിസ്ഥിതി സൗഹാർദ്ധപരമായ മാറ്റങ്ങളും ഔഷധതോട്ടങ്ങളും കൊണ്ടുവരുന്നതിനോടൊപ്പം ബോട്ടണിയിലെ അറിവുകൾ നിത്യ ജീവിതത്തിൽ പകർത്തുവാനും ഓസോൺ ശോഷണമടക്കമുള്ള വെല്ലുവിളികളെ ഫലപ്രദമായി നേരിടാനുള്ള പ്രോത്സാഹനവും അദ്ധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു

ചടങ്ങിൽ ഒറ്റപ്പാലം എൻ. എസ് എസ് ട്രെയിനിംഗ് കോളേജിലെ അസി.പ്രൊഫ കെ. എസ്. സാജൻ, അദ്ധ്യാപകരുടെ ക്രിയാശേഷികൾ പ്രയോജനപ്പെടുത്തുന്നതിൽ നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ വിശാല സാധ്യതകളെപ്പറ്റി സംസാരിച്ചു. ഇന്ദുമതി അന്തർജ്ജനം മംഗളപത്രം എഴുതി തയ്യാറാക്കി അവതരിപ്പിച്ചു.

അസോസിയേഷൻ പ്രസിഡണ്ട് വി.ആർ സതീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷിയാസ് സ്വാഗതം പറഞ്ഞു. അധ്യാപകരായ ബിന്ദു കെ.സി. രഞ്ജൻ എ ആർ, എന്നിവർ സംസാരിച്ചു. ജില്ലയിലെ ബോട്ടണി അധ്യാപകരുടെ നേത്യത്വത്തിന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ആദരവ് എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒന്നാണെന്ന് മറുമൊഴിയിൽ വിരമിച്ച അധ്യാപകർ പരാമർശിച്ചു. അസോസിയേഷൻ ട്രഷറർ പയസ് നന്ദി രേഖപ്പെടുത്തി

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top