കത്തീഡ്രൽ സി.എൽ.സി ഓൺലൈൻ പഠന സഹായ പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : സെന്‍റ് .തോമസ് കത്തീഡ്രൽ ഇടവക സി.എൽ.സി യുടെ നേതൃത്വത്തിൽ അർഹരായ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠന സഹായ പദ്ധതിക്ക് തുടക്കമായി. ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹൈസ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഐ.ടി.യു ബാങ്ക് ചെയർമാൻ എം.പി ജാക്സൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഇരിങ്ങാലക്കുടയിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് ഈ അദ്ധ്യയന വർഷത്തിൽ ഓൺലൈൻ പഠനം തുടരുന്നത് വരെ സൗജന്യമായി ഡാറ്റ റീച്ചാർജ്‌ ചെയ്തു കൊടുക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്.

സ്കൂളിലെ അർഹരായ വിദ്യാർത്ഥിനികൾക്കുള്ള പഠന കിറ്റുകളുടെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി സ്കൂൾ ഹെഡ്മിസ്ട്രസ് സിനത്ത് ടീച്ചർക്ക് നൽകി കൊണ്ട്
നിർവ്വഹിച്ചു.

ഇരിങ്ങാലക്കുട ടൗൺ പരിധിയിലെ ഏഴോളം സ്കൂളുകളിലേക്കും, ഇടവകയിലെ 120 വിദ്യാർത്ഥികൾക്കും കത്തീഡ്രൽ സി.എൽ.സി വനിതാ വിങ്ങിൻ്റെ നേതൃത്യത്തിൽ പഠന കിറ്റുകൾ വിതരണം ചെയ്തു.

ഇരിങ്ങാലക്കുടയിലെ അർഹരായ പത്തോളം വിദ്യാർത്ഥികൾക്ക് സി.എൽ.സി യുടെ നേതൃത്വത്തിൽ ഓൺലൈൻ പഠന സഹായ പദ്ധതിയുടെ ഭാഗമായി സ്മാർട്ട് ഫോണുകളും വിതരണം ചെയ്തിരുന്നു.

കത്തീഡ്രൽ സി.എൽ.സി വർക്കിംഗ് ഡയറക്ടർ ഫാ.സാംസൺ എലുവത്തിങ്കൽ, വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പൾ ഹേന കെ.ആർ, സ്റ്റാഫ് സെക്രട്ടറി അബ്ദുൾ ഹഖ്, സി.എൽ.സി ആനിമേറ്റർ റോസിലി ജെയിംസ്, സി.എൽ.സി ഓർഗനൈസർ ജിജു കോട്ടോളി, സി.എൽ.സി ഭാരവാഹികളായ ക്ലിൻസ് പോളി, അമൽ ജെറി, ഷെറിൻ പോൾ, സിറിൾ പോൾ, ജിസ്റ്റോ ജോസ്, സാൽവിൻ ജോസഫ്, മെറിൻ ബാബു, ആൻതെരേസ ജെയിംസ്, മരിയ ബോബി, എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top