കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്‍റെ തട്ടിപ്പിനെതിരെ കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ നടത്തി

കരുവന്നൂർ : സി.പി.എം ഭരിക്കുന്ന കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്‍റെ 350 കോടി രൂപയുടെ തട്ടിപ്പിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാങ്കിന്‍റെ ഹെഡ് ആഫീസിന് മുൻമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ ഡി.സി.സി.ജനറൽ സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്‌ഘാടനം ചെയ്തു.
നിക്ഷേപകരുടെ പണം എത്രയും പെട്ടെന്ന് തിരിച്ച് നൽകുന്നതിന് ആവശ്യമായ നടപടി ഉടൻ കൈകൊളളണമെന്നും സംഭവത്തെ കുറിച്ച് ജുഡിഷണൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

സി.പി.എം.ക്കാരായ പ്രതികളെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചാൽ നിക്ഷേപകരുടെ പണം തിരികെ കിട്ടുന്നതിനും കുറ്റക്കാർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നിയമ നടപടികളുമായി കോൺഗ്രസ്സ് മുന്നോട്ടു പോകുമെന്ന് ആന്റോ പെരുമ്പുള്ളി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി സതീഷ് വിമലൻ, ബ്ലോക്ക് സെക്രട്ടറിമാരായ കെ.കെ.അബ്ദുള്ള കുട്ടി, പി.എൻ സുരേഷ്, കെ. സി ജെയിംസ്, നിഷ അജയൻ, മണ്ഡലം ഭാരവാഹികളായ സിന്ധു അജയൻ, ചിന്ത ധർമ്മരാജൻ, നിഷ ഹരിദാസ്, ബിനേഷ്, സൈമൺ, വർഗ്ഗീസ്, അനീഷ് പുരുഷോത്തമൻ, ടി.പി. ഫ്രാൻസീസ് എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top