ലഹരി വിമുക്തി പ്രവർത്തകർക്കായി പരിശീലനം സംഘടിപ്പിച്ചു

കാറളം : സേവാഭാരതി ഇരിങ്ങാലക്കുട, കാറളം സംയുക്താഭിമുഖ്യത്തിൽ കാറളം സുമാർഗ്ഗ് കൗൺസിലിങ് കേന്ദ്രത്തിൽ ലഹരി വിമുക്തി പ്രവർത്തകർക്കായി പരിശീലനം സംഘടിപ്പിച്ചു.

ക്‌ളാസ്സുകൾ കാറളം വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ സജിത്ത് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കാറളം സേവാഭാരതി പ്രസിഡന്‍റ് പരമേശ്വരൻ പുരയാറ്റുപറമ്പിൽ അധ്യക്ഷത വഹിച്ചു. എക്‌സൈസ് വകുപ്പിന്‍റെ തൃശൂർ ജില്ലാ വിമുക്തി പ്രൊജക്റ്റ്‌ കോർഡിനേറ്റർ രാജു കെ കെ ക്ലാസ്സ്‌ നയിച്ചു.

പരിപാടിയിൽ ഇരിങ്ങാലക്കുട സേവാഭാരതി ജോ സെക്രട്ടറി പി എസ് ധനേഷ്, ട്രഷറർ ടി ആർ ലിപിൻരാജ്, കാറളം സേവാഭാരതി വൈസ് പ്രസിഡന്റ്‌ പി ജി അനിൽകുമാർ, കൗൺസിലർ മാരായ സി.സി ബാബു മാസ്റ്റർ, സനം, ആർ.എസ്.എസ് ഖണ്ഡ് സേവ പ്രമുഖ് കെ കെ കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top