എച്ച് ഡി പി സമാജം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾക്ക് എച്ച് ഡി പി സമാജം ഭരണസമിതി മൊബൈൽ ഫോണുകൾ കൈമാറി

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾക്ക് എച്ച് ഡി പി സമാജം ഭരണ സമിതി മൊബൈൽ ഫോണുകൾ കൈമാറി. വെള്ളാങ്കല്ലൂർ ബ്ലോക്ക് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രനിൽ നിന്നും സ്കൂൾ ഹെഡ്മിസ്ട്രസ് ആശ ഗിരീഷ് ഫോണുകൾ ഏറ്റുവാങ്ങി.

ചടങ്ങിൽ എച്ച് ഡി പി സമാജം സ്കൂൾ മാനേജർ ഭരതൻ കണ്ടെങ്ങാട്ടിൽ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് സുധാ ദിലീപ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് അശോകൻ, എച്ച് ഡി പി സമാജം സെക്രട്ടറി ദിനചന്ദ്രൻ കോപുള്ളിപറമ്പിൽ, സമാജം ജോയിൻ സെക്രട്ടറി ഉദയകുമാർ കല്ലട, ഭരണസമിതി അംഗങ്ങളായ അശോകൻ കൂനക്കമ്പുള്ളി, സുധാകരൻ കൈമാപറമ്പിൽ എന്നിവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top