കല്ലംകുന്ന് സഹകരണ ബാങ്ക് സുവർണ ജൂബിലി മന്ദിരം ജൂലായ് 24 ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും

നടവരമ്പ് : ആധുനിക രീതിയിൽ സജ്ജീകരിച്ച കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് സുവർണ ജൂബിലി മന്ദിരം ജൂലായ് 24 ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും.

നീതി മെഡിക്കൽ ഷോപ്പ്, സഹകരണ സൂപ്പർമാർക്കറ്റായ കോ-ഓപ്പ്മാർട്, ഹോൾസെയിൽ സെക്ഷൻ, കോൺഫ്രൻസ് ഹാൾ കൂടാതെ കേരള ചിക്കൻ കൗണ്ടർ, ഫിഷ് കൗണ്ടർ തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും ഉൾപെട്ടതാണീ മന്ദിരം.

ജൂലായ് 24 ന് രാവിലെ 10:30 ന് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായിരിക്കുമെന്നു ബാങ്ക് പ്രസിഡന്റ് യു പ്രദീപ് മേനോൻ പറഞ്ഞു.

Leave a comment

Top