ഓൺലൈൻ പഠനത്തിന് മതിയായ സൗകര്യം ഇല്ലാതിരുന്നിട്ടുകൂടി എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനിക്ക് യൂത്ത് കോൺഗ്രസിന്‍റെ സ്നേഹ സമ്മാനം

ഇരിങ്ങാലക്കുട : ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിന് സ്മാർട്ട്ഫോൺ ഇല്ലാതിരുന്നിട്ടുകൂടി എസ് .എസ്. എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനിക്ക് യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം പ്രസിഡണ്ട് ശ്രീരാം ജയബാലന്റെ നേതൃത്വത്തിൽ സ്മാർട്ട് ഫോൺ സമ്മാനമായി നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി അസറുദീൻ കളക്കാട്ട്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സൂര്യകിരൺ, വാർഡ് കൗൺസിലർ മിനി സണ്ണി നെടുമ്പാക്കാരൻ, ഡിക്സൺ സണ്ണി, അജയ് മേനോൻ, പ്രിവിൻസ് ഞാറ്റുവെട്ടി, ഷിൻസ് വടക്കൻ, ജിയോ ജസ്റ്റിൻ, ഗിഫ്‌റ്റ്സൺ ബിജു, അജ്മൽ,ജോമോൻ എന്നിവർ സന്നിഹിതരായി.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top