നെടുങ്ങാണത്തുകുന്നിൽ മഴയത്തു വീട് തകർന്നു, മണ്ണിടിച്ചിൽ ഭീഷണിയിൽ നിരവധി വീടുകൾ

വെള്ളാങ്ങല്ലൂർ : കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ നെടുങ്ങാണത്തുകുന്ന് പത്താം വാർഡിൽ മഞ്ഞൾവളപ്പിൽ നൗഫലിന്‍റെ വീട് പൂർണമായും തകർന്നു. മഴ തുടരുന്നതിനാൽ കാരെപറമ്പിൽ സുരേന്ദ്രൻ, പെരുമ്പിലായി സലാം, കുഴിക്കണ്ടതിൽ നിസാർ, അലങ്കാരത്തു സുബൈദ എന്നിവരുടെ വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. റവന്യൂ, പഞ്ചായത്ത്‌ അധികൃതരോട് വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. വീട് തകർന്ന കുടുംബത്തിന് അടിയന്തിരമായി ധന സഹായവും മണ്ണിടിച്ചിൽ നേരിടുന്നവരെ താൽക്കാലികം മാറ്റി താമസിപ്പിക്കാനുള്ള സൗകര്യവും ഉടനെ ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ നസീമ നാസർ അധികൃതരോട് ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top