ലോക് ഡൗൺ ഇളവ് ജാഗ്രതയോടെ ഉപയോഗപ്പെടുത്തണം

ജൂലൈ 18,19, 20 തിയ്യതികളിൽ എ,ബി,സി മേഖലകളിൽ അനുവദിച്ച ലോക്ഡൗൺ ഇളവ് കോവിഡ് രോഗവ്യാപനത്തിന് അവസരമുണ്ടാക്കാത്ത വിധം വ്യാപാരികളും പൊതുജനങ്ങളും ജാഗ്രതയോടെ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ. ആളുകൾ കൂട്ടമായി പുറത്തിറങ്ങി ഇടപഴകുന്നത് രോഗവ്യാപനത്തിന് വഴിയൊരുക്കും.

വിശേഷദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് വരെ പ്രവേശനം അനുവദിക്കും. എണ്ണം പാലിക്കാൻ ആരാധനാലയങ്ങളുടെ ചുമതലപ്പെട്ടവർ പ്രത്യേകം ശ്രദ്ധിക്കണം. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവർക്കാകണം പ്രവേശനം.

സാമൂഹിക അകലം, മാസ്ക്, സാനിറ്റൈസർ എന്നീ കാര്യങ്ങൾ വ്യാപാര സ്ഥാപനങ്ങൾ കർശനമായും പാലിക്കണം. കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. അനാവശ്യ യാത്രയെന്ന് ബോധ്യപ്പെടുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ പൊലീസിന്റെ പരിശോധനയുണ്ടാവും.

ആളുകൾ അതാത് പ്രദേശങ്ങളിലെ മാർക്കറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് തിരക്ക് കുറയ്ക്കുന്നതിന് ഉപകരിക്കും. ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്കു വിധേയമായി തിങ്കളാഴ്ച കടകൾ തുറക്കാൻ അനുമതിയുണ്ട്. എന്നാൽ ഡി കാറ്റഗറിയിൽ പെടുന്ന തദ്ദേശസ്ഥാപന പ്രദേശങ്ങളിൽ നിന്നും ആളുകൾ മറ്റ് സ്ഥലങ്ങളിലേക്ക് സാധനങ്ങൾ വാങ്ങാനും മറ്റും യാത്ര ചെയ്യുന്നത് ഒഴിവാക്കണം.

ഇലക്ട്രോണിക് ഷോപ്പുകളും ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകളും വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകളും കാറ്റഗറി എ, ബി പ്രദേശങ്ങളിൽ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7 മുതൽ രാത്രി 8 വരെ പ്രവർത്തിക്കാൻ അനുവദിക്കും.

എ, ബി വിഭാഗങ്ങളിൽ പെടുന്ന പ്രദേശങ്ങളിൽ മറ്റു കടകൾ തുറക്കാൻ അനുമതിയുള്ള ദിവസങ്ങളിൽ ബ്യൂട്ടിപാർലറുകളും ബാർബർ ഷോപ്പോകളും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്ത സ്റ്റാഫുകളെ ഉൾപ്പെടുത്തി ഹെയർ സ്‌റ്റൈലിംഗിനായി തുറക്കാൻ അനുവദിക്കും.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top