പ്രതിവാര പുസ്തക ചർച്ചയിൽ റഷീദ് കാറളത്തിന്‍റെ ‘സൈഡ്കർട്ടൻ’ ‘എന്ന ചെറുകഥാ സമാഹാരം ചർച്ച ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ സംഘടനയായ സംഗമ സാഹിതി നടത്തിവരുന്ന പ്രതിവാര പുസ്തക ചർച്ചയിൽ റഷീദ് കാറളത്തിന്‍റെ ‘സൈഡ്കർട്ടൻ’ എന്ന ചെറുകഥാ സമാഹാരം ചർച്ച ചെയ്തു. രാധാകൃഷ്ണൻ വെട്ടത്ത് അദ്ധ്യക്ഷത വഹിച്ചു.

കണ്ണീരുപ്പുപുരട്ടിയ ജീവിത പലഹാരങ്ങളാണ് റഷീദ് കാറളത്തിന്‍റെ കഥകൾ എന്ന് ഇടശ്ശേരിയുടെ കവിതയെ ഉദ്ധരിച്ചുകൊണ്ട് ഡോ: കാവുമ്പായി ബാലകൃഷ്ണൻ എഴുതിയ അവതാരിക വളരെ അനുയോജ്യവും വസ്തുതാപരവു മാണെന്നും താൻ പ്രവർത്തിക്കുന്ന മേഖലകളിലൊക്കെ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും എതിർപ്പുകൾ വേണ്ടിടത്ത് തുറന്നു പറയാനും മടി കാണിക്കാത്ത രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് റഷീദ് കാറളം എന്നും പുസ്തകം അവതരിപ്പിച്ചു കൊണ്ട് ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജില്ലാ സെക്രട്ടറിയും നിരൂപകനുമായ ടി.സത്യനാരായണൻ ചൂണ്ടിക്കാട്ടി.

ഭാവനയും പരിസ്ഥിതി ബോധവും ദീർഘവീക്ഷണവും തത്ത്വചിന്തയും ജീവിതാനുഭവങ്ങളും, പ്രതീക്ഷകളുണർത്തുന്ന എഴുത്തുരീതിയും സമന്വയിപ്പിച്ചു കൊണ്ടുള്ള കഥകളാണ് ഈ സമാഹാരത്തെ സമ്പന്നമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജേഷ് തെക്കിനിയേടത്ത്, ദീപ ആൻറണി, വി.വി.ശ്രീല, പി.എൻ.സുനിൽ, ഒ.എൻ.അജിത്കുമാർ ,എ.ടി. നിരൂപ്, വി.എ. മോഹനൻ, കെ.കെ. ചാക്കോ, രാമചന്ദ്രൻ കാട്ടൂർ, ദിനേഷ്.കെ.ആർ. അഡ്വ: ടി.എ. വേണുഗോപാൽ, ഷഹന പി.ആർ, ജെയ്മോൻ സണ്ണി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. അരുൺ ഗാന്ധിഗ്രാം മോഡറേറ്ററായിരുന്നു. കഥാകൃത്ത് റഷീദ് കാറളം നന്ദി പറഞ്ഞു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top