ഹൈമാസ്റ്റ് മിഴിയടഞ്ഞു: കൂടൽമാണിക്യം ക്ഷേത്രനടയും പരിസരവും അന്ധകാരത്തിൽ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം കിഴക്കേ ക്ഷേത്രനടയും കൊട്ടിലാക്കൽ പറമ്പിലെ ഗണപതി ക്ഷേത്രവും പാർക്കിംഗ് ഗ്രൗണ്ടും കൂരാകൂരിരുട്ടിൽ. രാത്രി ഏഴുമണിക്ക് ശേഷം ഇവിടെത്തുന്ന ഭക്തജനങ്ങൾ ഇരുട്ടിൽ തപ്പിതടഞ്ഞാണ് ക്ഷേത്രനടയിലെത്തുന്നത്. കൊട്ടിലാക്കൽ പറമ്പിൽ സ്ഥാപിച്ച ഹൈമാസ്റ്റ് മിഴിയടഞ്ഞിട്ട് ആഴ്ചകളായി. ക്ഷേത്രനടയിൽ നിന്നും ബസ് സ്റ്റാന്ഡിലേക്കുള്ള വഴിയിലും, മഹാത്മാ ലൈബ്രറിയിലേക്കുള്ള വഴിയിലും ഇരുട്ടാണ്. അതിനുപുറമെ കുട്ടൻകുളം കുളിക്കടവിലും ഇരുട്ടാണ്. നഗരസഭയുടെ തെരുവ് വിളക്ക് കത്തതായിട്ട് മാസങ്ങളായി അതോടൊപ്പം ഹൈമാസ്റ്റ് പണിമുടക്കിയതോടെ പരിസരം ഇരുളിലമർന്നു. റോഡിനരികിലെ ക്ഷേത്രഭണ്ഡാരമുൾപ്പടെ ഇരുട്ടിലായതു സുരക്ഷയെ ബാധിക്കുന്നത്താണ്. ഹൈമാസ്റ്റ് സ്ഥാപിച്ചു പേരെടുക്കാനല്ലാതെ യഥാവിധി അറ്റകുറ്റപണി നടത്താൻ ഇവരാരും മെനക്കെടാത്തതാണ് ഇത്തരം ദുരവസ്ഥക്ക് കാരണം.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top