രാമായണ മാസത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന വ്യത്യസ്തമായ പരിപാടികളുമായി ശാന്തി നികേതൻ വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ രാമായണ മാസ പരിപാടികൾ ഉണ്ണായി വാര്യർ സ്മാരക കലാനിലയം മുൻ പ്രസിഡന്റും ആട്ടക്കഥാ രചയിതാവുമായ കെ. നരേന്ദ്ര വാര്യർ ഉദ്ഘാടനം ചെയ്തു.

നൈപുണ്യ കോളേജ് അസിസ്റ്ററ്റ് പ്രൊഫസറും സാഹിത്യ നിരൂപകയും കവയിത്രിയുമായ സിമിത ലെനിഷ്, സ്കൂൾ പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ , പേര മംഗലം ശ്രീ ദുർഗ്ഗാവിലാസം ഹയർ സെക്കണ്ടറി അധ്യാപകൻ ബിജോയ് എന്നിവർ കുട്ടികൾക്ക് രാമായണ സന്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികൾ രാമായണ മാഹാത്മ്യം ഉൾക്കൊള്ളുന്ന വ്യത്യസ്ത പരിപാടികൾ അവതരിപ്പിച്ചു.

ഏകശ്ലോക രാമായണ നൃത്താവിഷ്കാരം, രാമായണത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തൽ , കഥാപാത്ര നിരൂപണം. നാടകം.. നൃത്താവിഷ്കാരം, അശോകവനത്തിലെ സീത, പ്രസംഗങ്ങൾ, എന്നിവ ഓൺലൈൻ ഫ്ലാറ്റ് ഫോമിലൂടെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

രാമായണ മാസാചരണത്തിന്റെ ഭാഗമായി ദശപുഷ്പങ്ങളെ പരിചയപ്പെടുത്തൽ, ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തൽ . രാമായണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന രക്ഷിതാക്കളുടെ പ്രഭാഷണങ്ങൾ തുടങ്ങി ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികൾ തുടർന്നും സ്കൂളിൽ നടക്കുന്നതാണ്. പോഗ്രാം കൺവീനർ കെ.വി. റെനിമോൾ സ്വാഗതവും . അസി. കൺവീനർ സബ്ന സത്യൻ നന്ദിയും പറഞ്ഞു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top