ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും സന്ദേശമുണർത്തി ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ബക്രീദ് ദിനാഘോഷം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ബക്രീദ് ദിനാഘോഷം നാഷണൽ ഹുദ സെന്റട്രൽ സ്കൂൾ ചാവക്കാട് പ്രിൻസിപ്പൽ മുസ്തഫയും ജെ ആന്‍റ് ജെ സീനിയർ ഹയർ സെക്കന്‍ററി സ്കൂൾ കരൂപ്പടന്ന മാനേജർ ഡോ.കെ.കെ യൂസഫും ചേർന്ന് നിർവ്വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ പി. എൻ ഗോപകുമാർ വിദ്യാർത്ഥികൾക്ക് ബക്രീദ് ദിന സന്ദേശം കൈമാറി.

ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ , കെ.ജി ഹെഡ്മിസ്ട്രസ് രമ ഗോപാലകൃഷ്ണൻ , കൺവീനർ ഗീതാ രവീന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു.തുടർന്ന് പ്രസംഗങ്ങൾ, ഖുറാൻ വായന, ഒപ്പന , മൈലാഞ്ചിയിടൽ , മാപ്പിളപ്പാട്ട് , ചിത്രരചന, ആശംസ കാർഡ് , ബക്രീദ് സന്ദേശം , നൃത്തനൃത്യങ്ങൾ , പോസ്റ്റർ, തുടങ്ങി വിദ്യാർത്ഥികൾ വൈവിധ്യമാർന്ന പരിപാടികൾ ഓൺലൈൻ ഫ്ലാറ്റ്ഫോമിലൂടെ അവതരിപ്പിച്ചു. ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും നന്മയുടെയും സന്ദേശം വിദ്യാർത്ഥികളിലേക്ക് പകരാൻ ബക്രീദ് ദിനാഘോഷം പര്യാപ്തമായി.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top