ടൊവിനോ തോമസിനും, അശോകൻ ചെരുവിലിനും മെഴുകുതിരികൾ തപാലിൽ അയച്ചു മഹിളാ മോർച്ച പ്രതിഷേധം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഉത്തരേന്ത്യയിലെ സ്ത്രീ പീഡന സംഭവങ്ങളിൽ ശക്തമായി പ്രതികരിക്കുന്ന കേരളത്തിലെ സാംസ്ക്കാരിക നായകന്മാർ വണ്ടിപ്പെരിയാറിൽ 6 വയസ്സുള്ള പെൺകുട്ടിയെ ഡി.വൈ.എഫ്.ഐ നേതാവ് 3 വർഷം നിരന്തരമായി പീഡിപ്പിച്ച് കൊല്ലപ്പെടുത്തി കെട്ടിതൂക്കിയ സംഭവത്തിൽ പ്രതികരിക്കാതിരിക്കുന്നതിനെതിരെ സംസ്ഥാനവ്യാപകമായി മഹിളാമോർച്ച നടത്തുന്ന സമരത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുടയിലെ ഇടത് അനുകൂല സാഹിത്യകാരൻ അശോകൻ ചെരുവിലിനും, സിനിമ അഭിനേതാവ് ടൊവിനോ തോമസിനും മഹിളാമോർച്ച ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധാത്മകമായി മെഴുകുതിരികൾ തപാലിൽ അയച്ചുകൊടുത്ത് പ്രതിഷേധിച്ചു.

ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസ് പരിസരത്തുനടന്ന പരിപാടിയിൽ മഹിളാമോർച്ച ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് സരിത വിനോദ് അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ ബി.ജെ.പി നിയോജകമണ്ഡലം സെക്രട്ടറി സിന്ധു സതീഷ് ഉദ്‌ഘാടനം നിർവഹിച്ചു.

മഹിളാമോർച്ച നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സുബിത ജയകൃഷ്ണൻ സ്വാഗതവും കൗൺസിലർ ആർച്ച അനീഷ്‌ നന്ദിയും രേഖപ്പെടുത്തി. ബിജെപി ജില്ലാ കമ്മിറ്റി അംഗം രാഗി മാരാത്ത്, കൗൺസിലർമാരായ അമ്പിളി ജയൻ, സ്മിത കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top