ഇരിങ്ങാലക്കുടയിൽ 83.2 മിലി മീറ്റർ മഴ രേഖപ്പെടുത്തി, കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യത

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ 83.2 മിലി മീറ്റർ മഴ രേഖപ്പെടുത്തി. വെള്ളിയാഴ്ച പുലർച്ചെ മുതൽ ഇരിങ്ങാലക്കുട മേഖലയിൽ മഴ തുടരുന്നുണ്ട്.

ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കി. മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെ മുതൽ വെള്ളിയാഴ്ച രാവിലെ വരെയുള്ള മഴയുടെ കണക്കാണിത്.

Leave a comment

Top