പേഷ്‌ക്കർ റോഡ് കലുങ്കിന്‍റെ വിസ്താരം വർദ്ധിപ്പിക്കണം

ഇരിങ്ങാലക്കുട : നഗരസഭയിലെ ഏറെ പ്രാധാന്യമുള്ള പേഷ്‌ക്കർ റോഡും ഉണ്ണായിവാര്യർ കലാനിലയം റോഡും സന്ധിക്കുന്ന കലുങ്ക് ജംഗ്‌ഷനിൽ വീതികുറവുമൂലം വാഹനാപകടങ്ങൾ പതിവ് സംഭവമാകുന്നു. അനുദിനം നൂറുകണക്കിന് വലിയതും ചെറുതുമായ വാഹനങ്ങൾ കടന്നുപോകുന്ന ഈ കലുങ്ക് കാലപ്പഴക്കം മൂലം ശോചനീയാവസ്ഥയിലുമാണ്.

കലുങ്ക് വീതി കുറഞ്ഞതിനാൽ വാഹനങ്ങൾ ഉരസിയും മറ്റും അപകടം ഇവിടെ പതിവായിരിക്കുന്നു. ഉണ്ണായിവാര്യർ കലാനിലയത്തിലേക്കും കൂടൽമാണിക്യം ക്ഷേത്രത്തിലേക്കും വിശേഷിച്ച് ഉത്സവ നാലമ്പല തീർത്ഥാടന കാലയളവിൽ ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന വഴിയാണിത്.

ഈ കലുങ്കിന്റെ പടിഞ്ഞാറുഭാഗം പൊളിച്ച് വിസ്താരം വർദ്ധിപ്പിച്ച് യാത്ര സൗകര്യം വർദ്ധിപ്പിക്കുവാൻ സത്വര നടപടികൾ നഗരസഭയുടെ ഭാഗത്തു നിന്നുണ്ടാക്കണമെന്ന് തെക്കേ നട റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ നഗരസഭാ സെക്രട്ടറിക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Leave a comment

Top