അമൃതം ആയൂർവ്വേദ ആശുപത്രി റിസർച്ച് സെന്റർ  ഉദ്ഘാടനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ 12 വർഷമായി പ്രവർത്തിച്ചു വരുന്ന അമൃതം ആയൂർവ്വേദ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ആധുനിക സൗകര്യങ്ങളോടുകൂടി എട്ടുമുറിയിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. മാതൃക ജൈവ കർഷകൻ സലിം കാട്ടകത്ത് ഉദ്ഘാടനം നിർവഹിച്ചു.

ഡോ.എം.കെ സദാനന്ദൻ, ഡോ. കമലമ്മാൾ സദാനന്ദൻ, ഡോ. എം എസ്. അനീഷ്, മാനേജിങ്ങ് ഡയറക്ടർ എം എസ്. അജീഷ്, വാർഡ് കൗൺസിലർമാരായ  മിനി സണ്ണി നെടുംബക്കാരൻ, ഒ.എസ്. അവിനാഷ്,  മുൻ കൗൺസിലർ  വേണുമാസ്റ്റർ, മാനേജർ ജിജി എന്നിവർ സന്നിഹിതരായിരുന്നു .

Leave a comment

Top