നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് മണിമാളിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയാവശ്യപ്പെട്ട് വീണ്ടും കൂടൽമാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട : അത്യന്തം അപകടാവസ്ഥയിൽ എന്ന് നഗരസഭയും പൊതുമരാമത്ത് വകുപ്പും സർട്ടിഫൈ ചെയ്ത കുട്ടംകുളത്തിന് സമീപത്തെ കൂടൽമാണിക്യം ദേവസ്വം വക മണിമാളിക കെട്ടിടത്തിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തനം തുടരുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയാവശ്യപ്പെട്ട് വീണ്ടും ദേവസ്വം.

ശ്രീ കൂടൽമാണിക്യം ദേവസ്വം വക കുട്ടംകുളത്തിന് സമീപത്തെ മണിമാളിക കെട്ടിടം എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയിൽ ആണെന്ന് നഗരസഭയും പൊതുമരാമത്ത് വകുപ്പും സർട്ടിഫൈ ചെയ്തിട്ടും ഇ കെട്ടിടത്തിൽ കച്ചവടം ചെയ്യാൻ ലൈസൻസ് ഇല്ലാത്ത സാഹചര്യത്തിലും കടകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് ദേവസത്തിന്‍റെ പ്രധാന ചോദ്യം.

ഇക്കാര്യം ഇരിഞ്ഞാലക്കുട നഗരസഭ അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നാളിതുവരെ ഒരു അനക്കവും ഉണ്ടായിട്ടില്ല. നാലു മാസത്തിലേറെയായി മണിമാളിക കെട്ടിടത്തിലെ കടകൾക്ക് ലൈസൻസ് ഇല്ല. ഇരിങ്ങാലക്കുട നഗരസഭയെയും, പൊതുമരാമത്ത് വകുപ്പിനെയും വെല്ലുവിളിച്ച് കടകൾ തുറന്നു പ്രവർത്തിക്കാൻ എങ്ങിനെ കഴിയുന്നു, ആരാണ് സഹായം ചെയ്തു കൊടുക്കുന്നത് എന്ന് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ ചോദിക്കുന്നു.

കെട്ടിടത്തിലെ ഭൂരിപക്ഷം കടക്കാരും ഒഴിഞ്ഞ് പോയിട്ടും ചില കടക്കാർ നിയമ വ്യവസ്ഥയെ തന്നെ വെല്ലുവിളിച്ച് കടകൾ പ്രവർത്തിച്ചു കൊണ്ടുപോകുന്നതിനെതിരെ നടപടി എടുക്കണമെന്ന് ദേവസ്വം വീണ്ടും ആവശ്യപെട്ടു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top