കനത്ത കാറ്റിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

വെള്ളാങ്ങല്ലൂർ : ബുധനാഴ്ച രാവിലെ ഉണ്ടായ കനത്ത കാറ്റിൽ മരം കട പുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. തൃശ്ശൂർ -കൊടുങ്ങല്ലൂർ സ०സ്ഥാന പാതയിൽ ഹൈലാൻറ് പെട്രോൾ പമ്പിന്റെ എതിർവശത്തുള്ള റോഡരികിലുണ്ടായിരുന്ന മരം കാറ്റിൽ റോഡിലേക്ക് കട പുഴകി വീണത്. ഇത് കാരണം സ०സ്ഥാന പാതയിൽ കുറച്ചു നേരത്തേക്ക് ഗതാഗത തടസം ഉണ്ടായി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുടയിൽ നിന്നും അഗ്നി ശമന സേന വിഭാഗം ഓഫീസർ പി. വെങ്കിട്ട രാമൻറെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ പിസി ജോയ്, കെ നിതീഷ്, സുദർശനൻ, ഡ്രൈവർ എവി രെജു എന്നിവരുടെ നേതൃത്വത്തിൽ വെട്ടി മാറ്റി. മര० വൈദ്യുതി കമ്പിയിലേക്ക് വീണതു കാരണം വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

Leave a comment

Top