വെള്ളക്കെട്ട് ഒഴിവാക്കാൻ പുനർനിർമ്മിച്ച റോഡ് ആറാം മാസം തകർന്നു

കോണത്തുകുന്ന് : വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ കോണത്തുകുന്ന് മണിയൻകാവ് റോഡ് തട്ടാൻ വളവിൽ പുതുക്കി പണിത ഭാഗം ആറാം മാസം കൊണ്ട് തകർന്നു. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് സ്ഥലം എം.എൽ.എ. മുൻകൈ എടുത്തു പി.ഡബ്ലിയൂ.ഡി യുടെ 25 ലക്ഷവും പഞ്ചായത്ത്‌ 3 ലക്ഷവും ചേർന്ന് 28 ലക്ഷം രൂപ ചിലവിട്ടാണ് ഏകദേശം 50 മീറ്ററോളം റോഡ് വെള്ളക്കെട്ട് ഒഴിവാക്കാൻ പുനർ നിർമ്മിച്ചു ടാറിങ് നടത്തിയത്.

വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡിനോട് ചേർന്ന് കാന പണിതെങ്കിലും അതിലൂടെ വെള്ളം പോകാത്ത അവസ്ഥയാണ്. കാനയുടെ പണി ഇനിയും പൂർത്തീകരിച്ചിട്ടില്ല. മഴ പെയ്താൽ പരിസര വീടുകളിലേക്ക് വെള്ളം കയറുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.ഇനിയും മഴ പെയ്യുന്നത്തോടെ റോഡ് പൂർണമായും തകരുന്ന സ്ഥിതിയാണ്. തികച്ചും ആശാസ്ത്രീയമാ യാണ് റോഡ് നിർമിച്ചത്.പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന് മുൻപായി തിരക്ക് പിടിച്ചാണ് നിർമ്മാണം നടത്തി ഉദ്‌ഘാടനം ചെയ്തത്.

ഇത്രയും അമിത തുക ചിലവഴിച്ചു നിർമ്മിച്ച റോഡ് തകർന്നതിനെ കുറിച്ചും റോഡിന്റെ നിർമ്മാണത്തിൽ ഉണ്ടായ അപാകതയും വിജിലൻസിനെ കൊണ്ട് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ അയൂബ് കരൂപ്പടന്ന ആവശ്യപ്പെട്ടു.

Leave a comment

Top