ഇരിങ്ങാലക്കുടയിൽ കൾച്ചറൽ കോംപ്ലക്സ് സ്ഥാപിക്കണം – പുരോഗമന കലാസാഹിത്യ സംഘം

ഇരിങ്ങാലക്കുട : സർവ്വകലകളുടേയും സംഗമ ഭൂമിയായ ഇരിങ്ങാലക്കുടയിൽ എല്ലാ കലാ കൂട്ടായ്മകളുടേയും ആസ്ഥാനമാകത്തക്കവിധം കൾച്ചറൽ കോംപ്ലക്സ് സ്ഥാപിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റി യോഗം ഒരു പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു.

കഥകളി, കൂത്ത്, കൂടിയാട്ടം എന്നി ക്ലാസിക് കലകൾ മുതൽ നാടക – നടന – സംഗീത സംരംഭങ്ങൾ ഉൾപ്പെടെ ഗ്രാമീണ മേഖലയിലെ നാടൻ കലാ കൂട്ടായ്മകൾ വരെയും താലൂക്ക് ലൈബ്രറി കൗൺസിൽ ഉൾപ്പെടെയുള്ള സാഹിത്യ സാംസ്കാരിക സംഘടനകളും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്നതിനും അവയ്ക്കാവശ്യമായ പരിശീലന – അവതരണ സാധ്യതകൾ ഒരുക്കുന്നതിനും കൾച്ചറൽ കോംപ്ലക്സ് സ്ഥാപിതമാകുന്നതോടെ സാധ്യമാകുമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

യോഗത്തിൽ ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. ഡോ.എം.എൻ.വിനയകുമാർ, ഡോ.കെ.രാജേന്ദ്രൻ ,ഡോ.കെ.പി. ജോർജ്ജ് , ഡോ. സോണി ജോൺ, രേണുരാമനാഥൻ, വി.സി.പ്രഭാകരൻ, കൃഷ്ണദാസ്, ഐ.എസ്. ജ്യോതിഷ്, രമ്യ ജിജ്ഞാസ് , ശിവൻ തെയ്ക്കാട്ട്, ടി.എ.സന്തോഷ് , രതികല്ലട, വിനി കൊല്ലംപറമ്പിൽ എന്നിവർ സംസാരിച്ചു. ഉദിമാനം കെ.എൻ.എ കുട്ടി സ്വാഗതവും എ.എൻ. രാജൻ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top