പദ്മഭൂഷൺ മഹാവൈദ്യൻ പി.കെ. വാര്യർക്ക് ആദരാഞ്ജലികൾ

ആയുർവേദത്തെ ലോകത്തിന്‍റെ നിറുകയിൽ എത്തിച്ച മഹാ വൈദ്യൻ പദ്മഭൂഷൺ പി കെ വാര്യർ അന്തരിച്ചു. ജൂൺ എട്ടിനായിരുന്നു അദ്ദേഹത്തിന്‍റെ നൂറാം പിറന്നാൾ. കോട്ടക്കൽ ആര്യവൈദ്യശാലയുടെ നെടുംതൂണാണ് ഡോ.പി.കെ വാരിയർ. ഇന്ത്യയിലും വിദേശത്തുമുള്ള രോഗികൾക്ക്’ ആയുർവേദ ചികിത്സാവിധികൾ ലഭ്യമാക്കുന്ന വിശ്വസനീയമായ സ്ഥാപനമാണ് ഇന്ന് കോട്ടക്കൽ.

വർഷങ്ങൾക്ക് മുൻപ് ഹൈദരാബാദിൽ കോട്ടക്കൽ വൈദ്യശാലയുടെ ഉത്ഘാടനത്തിനു വന്നപ്പോളാണ് ഞാൻ പദ്മഭൂഷൺ പി കെ വാര്യരെ പരിചയപ്പെടുന്നത്. ഞങ്ങളുടെ സംഘടന അദ്ദേഹത്തിന് ഒരു സ്വീകരണം കൊടുത്തിരുന്നു. അന്ന് അയ്യപ്പ ചരിതം കഥകളിയും ഉണ്ടായിരുന്നു. ആയുർവേദ മരുന്നുകളുടെ വിപണനത്തെക്കുറിച്ചയിരുന്നു അന്ന് ഞങ്ങളോട് അദ്ദേഹം സംസാരിച്ചത്.

അന്നൊക്കെ പൊട്ടുന്ന കുപ്പികളിലാണ് അരിഷ്ടം , ആസവം, കഷായം മുതലായവ ലഭിക്കാറ്. പൊട്ടാത്ത പേൾ കുപ്പികളിൽ അവ വിപണനം ചെയ്യാൻ ആലോചിക്കുന്നു. അത് പോലെ കൈ കൊണ്ട് ഉരുട്ടുന്ന ഗുളികൾക്കു പകരം സ്പ്രൈ ഡ്രൈഡ് ഗുളികൾ അന്ന് ആദ്യമായി വിപണിയിൽ വരുന്നു. പല കഷായങ്ങളും ഗുളിക രൂപത്തിൽ ആക്കിയത് അവയുടെ ഉപയോഗ സൗകര്യം കൂ കൂട്ടുന്നു. ഇതൊക്കെയായിരുന്നു അന്നത്തെ ചർച്ച വിഷയം.

ഇത്രയൊക്കെ ആണെങ്കിലും മരുന്നുകളുടെ ഗുണനിലവാരവും പരിശുദ്ധിയും ഒരിക്കലും വിട്ടു വീഴച ചെയ്യാറില്ല. പലപ്പോഴും അദ്ദേഹം നേരിട്ട് ഗുണനിലവാര പരിശോധന ചെയ്യാറുണ്ടത്രെ. ഏതെങ്കിലും ചരുവ ഇല്ലെങ്കിൽ പകരം ചേരുവ ചേർത്ത് കോട്ടക്കലിൽ മാറുന്നുണ്ടാക്കാറുമില്ല.

മഹാ വൈദ്യൻ പി കെ വാര്യരെ പറ്റി അധികമൊന്നും എഴുതേണ്ട ആവശ്യം ഇല്ല. ആയുർവേദത്തെ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ പ്രേരിപ്പിച്ച പരിഷ്കർത്താവാണ് അദ്ദേഹം എന്ന് പറയാം. ലോകത്തിന്‍റെ നാനാ ഭാഗത്തുനിന്നും ആയുർവേദത്തെ അറിയുവാനും പഠിക്കുവാനും ഇന്ന് വിദ്യാർത്ഥികൾ ഇവിടെ എത്തിച്ചിരുന്നു.

അന്തരിച്ച ആ മഹത് വ്യക്തിത്വത്തിന് മുൻപിൽ പ്രണാമം.


തയ്യാറിക്കയത്
കെ വി മുരളി മോഹൻ

ലേഖകൻ കെ വി മുരളി മോഹൻ പദ്മഭൂഷൺ മഹാവൈദ്യൻ പി.കെ. വാര്യർക്കൊപ്പം

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top