കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എം.സി.എസ് മേനോൻ അന്തരിച്ചു

കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എം.സി.എസ് മേനോൻ (84) അന്തരിച്ചു. ലിവർ സംബന്ധമായ അസുഖംമൂലം ശനിയാഴ്ച വൈകിട്ട് 5 മണിക്ക് എറണാകുളം ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

സൗത്ത് ഇന്ത്യൻ ബാങ്ക് എ.ജി.എമ്മും, സ്റ്റാഫ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പാളും കൂടിയായിരുന്ന അദ്ദേഹം. നിലവില്‍, തൃശൂര്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ ആണ്.

ജയ എം.സി.എസ് മേനോൻ ആണ് ഭാര്യ. പത്മശ്രീ ഡോ. സുന്ദർമേനോൻ, കരുണാകരൻ, ശാന്തി, മായ, ഗായിക ശോഭ ബാലമുരളി, ഡോ. കിഷോര്‍ (ആസ്റ്റർ മെഡ്‌സിറ്റി ) എന്നിവർ മക്കളാണ്. പ്രശസ്ത സിനിമാതാരം അപർണ ബാലമുരളി പേരക്കുട്ടിയാണ്. പ്രശസ്ത ഗായകനും സംഗീത സംവിധായകനും വീണ വാദകനും കൂടിയായ കെ.പി ബാലമുരളി, മകള്‍ ശോഭയുടെ ഭര്‍ത്താവാണ്.

കലാ സാംസ്കാരിക രംഗത്തും സാമൂഹിക രംഗത്തും പ്രവർത്തിച്ചിരുന്ന അദ്ദേഹം, തൃശൂരിലെ കലാകാരന്മാരുടെ കൂട്ടായ്മയായ ‘സ്വരം’ സംഘടനയുടെ മുഖ്യരക്ഷാധികാരി കൂടിയാണ്.

സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2:30 ന് പാറമേക്കാവ് ശാന്തിഘട്ടിൽ.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top