കേരള സ്റ്റേറ്റ് കുക്കിങ്ങ് വർക്കേഴ്സ് യൂണിയൻ പാചക പാത്രത്തിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : പാചകം തൊഴിലായി അംഗീകരിക്കുക, പാചക തൊലാളികൾക്ക് 5000 ക സമാശ്വാസ ധനസഹായം അനുവദിക്കുക, പാചകതൊഴിലാളി ക്ഷേമനിധി അനുവദിക്കുക. വിവാഹം തുടങ്ങിയ, ആഘോഷങ്ങൾക്ക് അളെണ്ണം കൂട്ടി തൊഴിൽ സാധ്യത പുന:സ്ഥാപിക്കുക, പാചക തൊഴിലാളികൾക്ക് 50,000 ക പലിശ രഹിത വായ്പ അനുവദിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം തൃശ്ശൂർ ജില്ലാ കമ്മറ്റി കോർപറേഷനു മുൻപിൽ പാചകപാത്രത്തിൽ റീത്ത് വച്ച് പ്രതിഷേധ സമരം നടത്തി.

സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റും തൃശൂർ ജില്ലാ പ്രസിഡൻ്റുമായ രാജേഷ് അപ്പാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.എ നന്ദനൻ കൊടകര, ജില്ലാ ട്രഷറർ. അബുബക്കർ പെരുമ്പിലാവ്, കെ.കെ.പുരുഷോത്തമൻ, രാജു മണ്ണുത്തി, സി.എൻ സുഗുതൻ എന്നിവർ സംസാരിച്ചു. കുഞ്ഞി മുഹമ്മദ് മങ്ങാട് മജീദ് കല്ലൂർ, ഷൗക്കത്ത് ഗുരുവായൂർ, ഷക്കീർ സി.എം.എ എന്നിവർ നേത്യത്വം നൽകി. ജില്ലാ കമ്മറ്റി അംഗം അബൂബക്കർ ഗുരുവായൂർ സ്വാഗതവും കുന്നംകുളം മണ്ഡലം പ്രസിഡൻ്റ് കുഞ്ഞി മുഹമ്മദ് വേലൂർ നന്ദിയും പറഞ്ഞു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top