കുടുംബശ്രീ സി.ഡി. എസ് വിദ്യാശ്രീ പദ്ധതി – ലാപ്ടോപ്പ് വിതരണോദ്‌ഘാടനം നിർവ്വഹിച്ചു

ഇരിങ്ങാലക്കുട : കോവിഡ് 19 മഹാമാരി മൂലം പൊതു വിദ്യഭ്യാസം സാധ്യമാകാത്ത സാഹചര്യത്തിൽ വിദ്യാർത്ഥി വിദ്യാർഥിനികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായുള്ള സൂക്ഷ്മ സമ്പാദ്യ ലാപ്ടോപ്പ് പദ്ധതിയിലൂടെ ഇരിങ്ങാലക്കുട നഗരസഭയുടെ കീഴിലുള്ള കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളുടെ മക്കൾക്കുള്ള ലാപ്ടോപ്പ് വിതരണോദ്‌ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ചു.

കെ.എസ്.എഫ്.ഇ – വിദ്യാശ്രീ എന്ന പേരിൽ കുടുംബശ്രീ അംഗങ്ങളുടെ മക്കൾക്ക് പ്രതിമാസം 500 രൂപ അടവിൽ 30 മാസ തവണയിലൂടെ 15 ,000 രൂപക്ക് ലാപ്ടോപ്പ് നൽകുന്ന പദ്ധതിയാണ് . ഇത്തരത്തിൽ കെ.എസ്.എഫ് ഇ യുമായി സഹകരിച്ച മൈക്രോ ചിട്ടി ആരംഭിക്കുന്നത് വഴി അയൽക്കൂട്ടങ്ങൾക്ക് പുതിയ സമ്പാദ്യ പദ്ധതിയും വിദ്യാർത്ഥികൾക്കാവശ്യമായ പഠന സൗകര്യം ഒരുക്കുന്നതിനുള്ള സാമ്പത്തിക സഹായം ഉറപ്പാക്കാൻ കഴിയും. സി.ഡി.എസ് 1 ചെയർപേഴ്സൺ ലത സുരേഷ് സ്വാഗതവും സി.ഡി.എസ് 2 ചെയർപേഴ്സൺ ഷൈലജ ബാലൻ നന്ദിയും പറഞ്ഞു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top