ആൽഫ പാലിയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെൻ്ററിന്റെ നാലാം വാർഷികാഘോഷം സംഘടിപ്പിച്ചു

വെള്ളാങ്ങല്ലൂർ : ആൽഫ പാലിയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെൻ്ററിന്റെ നാലാം വാർഷികാഘോഷം പ്രൊഡക്ഷൻ കൺട്രോളറും ജീവകാരുണ്യ പ്രവർത്തകനുമായ എൻ.എം.ബാദുഷ ഉദ്ഘാടനം ചെയ്തു. കോവിഡ്കാലത്ത് വരുമാനം നിശ്ചലമായ ആൽഫയുമായി സഹകരിക്കുന്ന കലാകാരൻമാർക്കുള്ള ആശ്വാസ് സഹായ പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച എൻ.എം.ബാദുഷയ്ക്ക് ആൽഫയുടെ സ്നേഹോപഹാരം ആൽഫ ലിങ്ക് സെൻ്റർ പ്രസിഡൻ്റ് എ.ബി.സക്കീർ ഹുസൈൻ സമ്മാനിച്ചു.

പി.കെ.എം. അഷ്റഫ്, എം.എ.അൻവർ, രജിത ആൻ്റണി, അഥീന.കെ.വർഗീസ്, പി.എം. അബ്ദുൽ ഷക്കൂർ, സുബ്രഹ്മണ്യൻ കുരുത്തോല, മെഹർബാൻ ഷിഹാബ്, ഷിനി അയ്യൂബ്, ഫാത്തിമാബി ഷക്കൂർ, അസീറ അബ്ദുൽ മുത്തലിബ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷംസുദ്ധീൻ കരൂപ്പടന്ന, വിസ്മയ അജയൻ, അൻസ അബ്ദുൽ മുത്തലിബ്, അമീൻ നസീർ എന്നിവർ ഗാനമാലപിച്ചു. ഷഫീർ കാരുമാത്ര സ്വാഗതവും എം.എ അലി നന്ദിയും പറഞ്ഞു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top