സിവിൽ സ്റ്റേഷനു മുൻപിൽ പട്ടികജാതി മോർച്ച പ്രക്ഷോഭം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പട്ടികജാതി വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പ് വരുത്തുക, പാരലൽ കോളേജ് എസ് സി വിദ്യാർത്ഥികൾക്ക് ലംപ്സം ഗ്രാന്റും സ്റ്റൈഫന്റും ഉടൻ വിതരണം ചെയ്യുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബി.ജെ.പി.- എസ്.സി മോർച്ച മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു മുൻപിൽ “പട്ടികജാതി മോർച്ച പ്രക്ഷോഭം ” സംഘടിപ്പിച്ചു. ബി ജെ പി ജില്ല സെക്രട്ടറി ശശി മരുതയൂർ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ അമ്പിളി ജയൻ, എ വി സുരേഷ്, പ്രീതി, രാഹുൽ എന്നിവർ നേതൃത്വം നല്കി.

Leave a comment

Top