ആത്മവിശ്വാസവും ആത്മധൈര്യവും സമം പി.കെ.കുമാരൻ – കെ.ജി.ശിവാനന്ദൻ

ഇരിങ്ങാലക്കുട : ആത്മവിശ്വാസവും ആത്മധൈര്യവും കൈമുതലാക്കി കമ്മ്യൂണിസ്റ്റ്‌ പോരാട്ടത്തിന് ജീവിതം മാറ്റിവച്ച പോരാളിയായിരുന്നു ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും, സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പി.കെ.കുമാരൻ എന്ന് സി.പി.ഐ തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. ജി. ശിവാനന്ദൻ അനുസ്മരിച്ചു. പി.കെ കുമാരന്റെ 18 -ാം ചരമവാര്‍ഷിക ദിനാചാരണത്തോടാനുബന്ധിച്ച് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി. അച്യുത മേനോൻ സ്മാരക ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊiച്ചി രാജ്യത്തിന്റെ ഭാഗമായ മകുന്ദപുരം താലൂക്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച പി കെ കുമാരന്‍ എസ്.എന്‍.ഡി.പി താലൂക്ക് സെക്രട്ടറിയുമായിരുന്നു. കൂട്ടംകുളം സമരം, പാലിയം സമരം, പരിയാരം സമരം ഉള്‍പ്പടെ പ്രധാനപ്പെട്ട നവോത്ഥാന കര്‍ഷക പോരാട്ടങ്ങളിലെല്ലാം നിര്‍ണായക പങ്കുവഹിച്ച ക്രൂരമായ പോലീസ് മര്‍ദ്ദനങ്ങള്‍ നേരിട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി രൂപീകരിച്ചപ്പോള്‍ ആദ്യ സെക്രട്ടറി പി.കെ കുമാരനായിരുന്നു. ശ്രീനാരായണ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം സ്വന്തം ജീവിതത്തില്‍ അത് പകര്‍ത്തുകയും ചെയ്തു.സിപിഐ ജില്ലാ കൗൺസിൽ അംഗം എം. ബി. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി. കെ. സുധീഷ് മുഖ്യ പ്രഭാഷണം നടത്തി, തത്സമയ ഓൺലൈൻ സംപ്രക്ഷേപണം നടന്നു, എൻ. കെ. ഉദയ പ്രകാശ്, കെ. വി. രാമകൃഷ്ണൻ, കെ. സി. ബിജു എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top